പട്ടാമ്പി: സംഘ്പരിവാർ അജണ്ടകൾ ഏറ്റെടുത്ത് സി.പി.എമ്മും ഇടതുമുന്നണിയും കേരളത്തിൽ സാമുദായിക ധ്രുവീകരണം നടത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർഭരണ സാധ്യതകൾ വർധിപ്പിക്കുകയും കിറ്റ് പോലുള്ള സൗജന്യങ്ങൾ നൽകി അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. ഇത്തരം അടിസ്ഥാന വിഷയങ്ങൾ ജനങ്ങളിലെത്തിച്ച് പാർട്ടി അതിെൻറ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുമെന്നും പറഞ്ഞു.
ജില്ല പ്രസിഡൻറ് പി.എസ്. അബുഫൈസൽ അധ്യക്ഷനായി. ജില്ല ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളുമായ ചന്ദ്രൻ പുതുക്കോട്, എ. ഉസ്മാൻ, പി. ലുക്മാൻ, ദിൽഷാദലി, കെ.സി. നാസർ, കെ.വി അമീർ, ആസിയ റസാഖ്, നൗഷാദ് പറളി, അബ്ദുൽ മജീദ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ട്രെയിനർ നിസാം തൃശൂർ ലീഡർഷിപ് ട്രെയിനിങ് നൽകി. പാർട്ടി പോഷക സംഘടന ഭാരവാഹികളായ സാബിർ അഹ്സൻ (ഫ്രറ്റേണിറ്റി), ഹബീബ കല്ലൂർ (വിമൻ ജസ്റ്റിസ് മൂവ്മെൻറ്), അസീസ് ആലത്തൂർ (എഫ്.ഐ.ടി.യു), ഷുക്കൂർ വടക്കഞ്ചേരി (പ്രവാസി വെൽെഫയർ ഫോറം) എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ സമാപന പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മോഹൻദാസ് പറളി സ്വാഗതവും റിയാസ് ഖാലിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.