പട്ടാമ്പി: കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ ദേശീയതലത്തിൽ മതേതരപ്രസ്ഥാനങ്ങളെല്ലാം ഇന്ത്യ മുന്നണിയിൽ ഒറ്റക്കെട്ടായപ്പോഴും ഉൾക്കൊള്ളാത്തത് കേരളത്തിലെ സി.പി.എമ്മും ആശ്രിതരായ ചെറുകക്ഷികളുമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. യു.ഡി.എഫ് പട്ടാമ്പി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ എം.പി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം, മുൻ എം.എൽ.എ സി.പി. മുഹമ്മദ്, കെ.പി.സി.സി ഭാരവാഹികളായ സി. ചന്ദ്രൻ. കെ.എ. തുളസി, പി. ഹരിഗോവിന്ദൻ, പി.വി. രാജേഷ്, പി. ബാലഗോപാൽ, റിയാസ് മുക്കോളി, സി. സംഗീത, യു.ഡി.എഫ് കൺവീനർ ജിതേഷ് മോഴിക്കുന്നം, യു.ഡി.എഫ് നേതാക്കളായ പി.ടി. മുഹമ്മദ്, വി.എം. മുഹമ്മദാലി, കെ.ടി.എ. ജബ്ബാർ, ഇ. മുസ്തഫ, അഡ്വ. മുഹമ്മദാലി മറ്റാംതടം, ഇ.ടി. ഉമ്മർ, ഗീത മണികണ്ഠൻ, റഷീദ് കൈപ്പുറം, അഡ്വ: രാമദാസ്, കെ.കെ.എ. അസീസ്, ഇ.കെ. ഷാജി, രവീന്ദ്രനാഥ്, അസീസ് പട്ടാമ്പി, കെ.ആർ. നാരായണസ്വാമി, എ.പി. രാമദാസ്, നാസർ ചൂരക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.