പട്ടാമ്പി: മണ്ണേങ്ങോട് ‘അരുണ’യിലെ പ്രിയ മാവിൻചുവട്ടിൽ ഒരിക്കൽ കൂടി ഇ.പി സ്മരണകളിരമ്പി. സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന ഇ.പി. ഗോപാലന്റെ 22ാം ചരമ വാർഷിക ദിനത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സഹപ്രവർത്തകരും വീട്ടിൽ ഒത്തുകൂടിയത്. നിലപടുകളും മൂല്യങ്ങളും എക്കാലത്തും കാത്തുസൂക്ഷിച്ച പൊതുപ്രവർത്തകനായിരുന്നു ഇ.പി എന്ന് മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സാധാരണക്കാർക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഇ.പി മാതൃകാ പൊതുപ്രവർത്തകനായിരുന്നുവെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു.
അധികാരികളോട് സധൈര്യം പടവെട്ടിയ ഇ.പി പട്ടാമ്പിയുടെ സമഗ്ര വികസനത്തിന് അടിത്തറയിട്ടെന്ന് മുൻ എം.എൽ.എ സി.പി. മുഹമ്മദ് പറഞ്ഞു. പുതുതലമുറക്ക് മാതൃകയാണ് ഇ.പിയുടെ രാഷ്ട്രീയ പ്രവർത്തനമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അനുസ്മരിച്ചു. എൻ.പി. വിനയകുമാർ, പ്രഫ. സി.പി. ചിത്ര, പ്രഫ. പി.എ. വാസുദേവൻ, ഡോ. കെ.പി. മുഹമ്മദ്കുട്ടി, പി.എം. വാസുദേവൻ, പി.ടി. മുഹമ്മദ്, എൻ. ശിവശങ്കരൻ, കെ.പി. അബ്ദുറഹ്മാൻ, സി. രവീന്ദ്രൻ, എ.പി. അഹമ്മദ്, എം.സി. അസീസ്, സതീശൻ, ടി. കുഞ്ഞാപ്പ ഹാജി, വി.ടി. സോമൻ, മക്കളായ ഡോ. കെ.സി. ഗീത, കെ.സി. അരുണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.