പട്ടാമ്പി: തിരുവേഗപ്പുറ നെടുങ്ങോട്ടൂരിൽ വീട്ടുവളപ്പിൽ നടന്ന സ്ഫോടനം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ നെടുങ്ങോട്ടൂർ മനക്കൽ പീടികയിലാണ് സ്ഫോടനം നടന്നത്. കുറുപ്പംപടി ഗോപാലന്റെ വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുമ്പോഴായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം.
ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും കൊപ്പം എസ്.ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ പരിശോധനക്ക് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.