പട്ടാമ്പി: വിദേശമദ്യം നിർമിച്ച് നൽകാമെന്നും വിദേശമദ്യത്തിന്റെ വിവിധ ബ്രാൻഡുകൾ കേരള ബിവറേജസ് കോർപറേഷന് വിതരണം ചെയ്യാനായി അവകാശം എടുത്തുനൽകാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികളെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശി കരുൺ കൗറ, എറണാംകുളം സ്വദേശി ശ്രീകുമാർ എന്നിവരെയാണ് പിടികൂടിയത്. കരുണിനെ ഡൽഹിയിൽനിന്നും ശ്രീകുമാറിനെ എറണാംകുളത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കൂറ്റനാട് തെക്കേ വാവന്നൂർ സ്വദേശി മനോജിന്റെ പരാതിയിലാണ് നടപടി. 2022ലാണ് 74 ലക്ഷം രൂപ പ്രതികൾ കൈപ്പറ്റിയത്. പിന്നീട് കരാർ പാലിക്കാതിരിക്കുകയും കൊടുത്ത പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് മനോജ് പട്ടാമ്പി പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് വർഷത്തിന് ശേഷം പ്രതികളെ വലയിലാക്കിയത്. കരുണിനെതിരെ സമാന പരാതിയിൽ 12 കേസുകളുണ്ട്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി. പട്ടാമ്പി എസ്.എച്ച്.ഒ എൻ.ബി ഷൈജു, എസ്.ഐ കെ.പി. ജയരാജ്, എ.എസ്.ഐ എൻ.എസ്. മണി, സി.പി. ഒ അൻവർ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.