അ​ര്‍ജു​ന്‍ദാ​സ്

ചെ​സി​ൽ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കാ​ൻ അ​ർ​ജു​ൻ ദാ​സ്

പ​ട്ടാ​മ്പി: കോ​ള​ജ് പ​ഠ​ന​ത്തി​നി​ട​യി​ല്‍ സ്വ​യം പ​രി​ശ്ര​മി​ച്ച് പ​ട്ടാ​മ്പി സ്വ​ദേ​ശി അ​ര്‍ജു​ന്‍ദാ​സ് ചെ​സി​ന്‍റെ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കാ​നു​ള്ള യാ​ത്ര​യി​ലാ​ണ്. നേ​ര​ത്തേ അ​ന്താ​രാ​ഷ്ട്ര ചെ​സ്​ ഫി​ഡേ റേ​റ്റ​ഡ് ക​ളി​ക്കാ​ര​ന്‍ എ​ന്ന യോ​ഗ്യ​ത നേ​ടി​യ ഈ ​എം.​എ വി​ദ്യാ​ര്‍ഥി ക​ഴി​ഞ്ഞ ദി​വ​സം നാ​ഷ​ന​ൽ സീ​നി​യ​ർ ആ​ർ​ബി​റ്റ​ർ ടൈ​റ്റി​ലും ക​ര​സ്ഥ​മാ​ക്കി.

ജ​നു​വ​രി​യി​ല്‍ ഓ​ള്‍ ഇ​ന്ത്യ ചെ​സ് ഫെ​ഡ​റേ​ഷ​ന്‍ ന​ട​ത്തി​യ നാ​ഷ​ന​ല്‍ ആ​ര്‍ബി​റ്റ​ര്‍ പ​രീ​ക്ഷ​യി​ലെ വി​ജ​യ​മാ​ണ് അ​ര്‍ജു​ന് പു​തി​യ വ​ഴി​ത്തി​രി​വാ​യ​ത്. മൂ​ന്നു വ​ര്‍ഷം മു​മ്പ് സ്റ്റേ​റ്റ് ആ​ര്‍ബി​റ്റ​ര്‍ യോ​ഗ്യ​ത​യും നേ​ടി​യി​രു​ന്നു. ഇ​തു കൂ​ടാ​തെ നെ​റ്റ്ബാ​ൾ ഗെ​യി​മി​ന്റെ സ്റ്റേ​റ്റ് റ​ഫ​റി കൂ​ടി​യാ​ണ്.

ഇ​പ്പോ​ള്‍ ഓ​ൺ​ലൈ​നാ​യും അ​ല്ലാ​തെ​യും ചെ​സി​ല്‍ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ചെ​സി​നോ​ടൊ​പ്പം മാ​ജി​ക്കി​നെ​യും സ്നേ​ഹി​ക്കു​ന്ന അ​ർ​ജു​ൻ​ദാ​സ് വെ​ന്‍ട്രി​ലോ​ക്വി​സ​ത്തി​ലും പ്രാ​വീ​ണ്യം നേ​ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി വേ​ദി​ക​ളി​ല്‍ മാ​ജി​ക്കി​നൊ​പ്പം വെ​ന്‍ട്രി​ലോ​ക്വി​സ​വും പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്. 2016 ൽ ​ഓ​ൾ ഇ​ന്ത്യ മാ​ജി​ക് കോ​മ്പ​റ്റീ​ഷ​നി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും 2021ൽ ​ന​ട​ന്ന ഓ​ൾ കേ​ര​ള മാ​ജി​ക് കോ​മ്പ​റ്റീ​ഷ​നി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​യാ​യി. പ​ട്ടാ​മ്പി ഗ​വ. സം​സ്കൃ​ത കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍ഷ എം.​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ര്‍ഥി​യാ​യ അ​ര്‍ജു​ന്‍ ദാ​സ് ഒ​റ്റ​പ്പാ​ലം ത​പാ​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ പ​ട്ടാ​മ്പി ചേ​രി​പ്പ​റ​മ്പി​ല്‍ കൃ​ഷ്ണ​ദാ​സി​ന്‍റെ​യും ദീ​പ​യു​ടെ​യും മ​ക​നാ​ണ്. ചെ​ര്‍പ്പു​ള​ശ്ശേ​രി ഐ​ഡി​യ​ല്‍ കോ​ള​ജി​ല്‍ സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ അ​സി. പ്ര​ഫ​സ​റാ​യ അ​മൃ​ത ദാ​സ് സ​ഹോ​ദ​രി​യാ​ണ്.

Tags:    
News Summary - Heights in Chess Arjun Das to subdue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.