പട്ടാമ്പി: ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ വിദ്യാർഥികളുടെ സഹായഹസ്തം. മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനമേകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് 2.82 ലക്ഷം രൂപ സമാഹരിച്ച് ജില്ലയിൽ ഒന്നാമതായിരിക്കുകയാണ് പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ. തുക സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ. ഷംസുദ്ദീൻ, ട്രസ്റ്റ് ചെയർമാൻ കെ.ടി. അബൂബക്കർ മൗലവി എന്നിവരിൽനിന്ന് മാധ്യമം ബിസിനസ് സൊല്യൂഷൻസ് മാനേജർ പി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച പി.ആർ. അംറോസിയ, സൈഹാൻ, സുൽത്താൻ റാഷിദ്, സയാൻ ഫാസിൽ, ഫാത്തിമ നസ്നീൻ, നബീല, മുഹമ്മദ് റസീൻ, ശീസ് മുഹമ്മദ്, കദീജ സൻഫ, അഹദ് ഹസീൻ, ഷെസ ഫാത്തിമ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഷെബാസ്, ദിയ ഫൈസൽ, നിലോഫർ അരുൺ മുഹമ്മദ്, മുഹമ്മദ് അമൽ, അർഷിയ തസ്നീം, അൻഹ ഫാത്തിമ, നുഹ ഹിഷാം, നൈല ഫാത്തിമ, ആയിഷ റെബിൻ, എം.ആർ. ആയിഷ, കെ.പി. ആയിഷ ആദില, കെ. ഫാത്തിമ ഇഷ, വി.പി. ഫാത്തിമ റിൻഷ, കെ.പി. ഫാത്തിമ ഹെന, ഹയ ഷെബിൻ, ഫാത്തിമ റഷീദ്, കെ. മുഹമ്മദ് റയാൻ, ഇ. ആയിഷ ദിയ, സൻഹ ഉമ്മർ, ആയിഷ അബിയ, സജ് വ, ഫാത്തിമ ഇഷ, എസ്.ടി. സൈഹാൻ, നസൂഹ് ഹിഷാം, റയാൻ മുസ്തഫ, ഫൈഹ, പി. ആയിഷ, സൈദ് അബ്ദുൽ നാഫിഹ്, ആദിൽ മുഹമ്മദ്, നഹ്വാൻ ഹിഷാം, കെ.പി. സയാൻ, കെ.പി. മുഹമ്മദ്, അസ്ഫ ഫാത്തിമ, ഇ.ടി. ഐഷ ഗഫൂർ, ടി.ടി. ദുഅ ഫാത്തിമ, ഹൈഫ ശേബിൻ, മുഹമ്മദ് അരുൺ മുഹമ്മദ്, വി. അയ്ലീൻ, വി. അയ്ദീൻ, ഫാത്തിമ ഹൈമി എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെൻറ്റർ ടി. ഉഷക്കും മാധ്യമം ഉപഹാരം നൽകി.
പ്രിൻസിപ്പൽ കെ. ശംസുദ്ദീൻ, ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ടി. അബൂബക്കർ മൗലവി, വൈസ് പ്രിൻസിപ്പൽ പി.എം. ഷാബിന, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ. അബ്ദുൽ റഹ്മാൻ, മാനേജർ വി.കെ. അബൂബക്കർ കോയ, സ്റ്റാഫ് സെക്രട്ടറി ഗീതാറാണി, സ്കൂൾ ഹെഡ് ബോയ് പി. മുഹമ്മദ് അർഫാൻ, സ്കൂൾ ഹെഡ് ഗേൾ ലിബ അൻവർ, മാധ്യമം ഏരിയ കോഓഡിനേറ്റർ ഫൈസൽ കാരക്കാട്, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.