പട്ടാമ്പി: ജനം നിധി നിക്ഷേപ തട്ടിപ്പിനിരയായ നിക്ഷേപകർ തുക തിരികെ കിട്ടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പട്ടാമ്പി പൊലീസ് സ്റ്റേഷനിലെത്തി. വിവിധ സ്ഥലങ്ങളിലുള്ളവരോട് അതത് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് നിക്ഷേപകർ പറഞ്ഞു. എന്നാൽ, ഇതുവരെ കേസെടുത്തിട്ടില്ല.
പണം തട്ടിയത് ജീവനക്കാരാണെന്ന് അറസ്റ്റിലായ ജനം നിധി ഉടമ മനോഹരൻ പൊലീസിൽ പറഞ്ഞത് ജീവനക്കാർ നിഷേധിച്ചു. നിക്ഷേപകർക്കൊപ്പം സ്റ്റേഷനിൽ വന്നത് മനോഹരെൻറ കള്ളത്തരം തുറന്നു കാട്ടാനാണെന്നും ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.