പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കാളാഞ്ചിറ-പറക്കല്ല് റോഡ് യാഥാർഥ്യമാവുന്നു. ഇതോടെ കാളാഞ്ചിറ പ്രദേശത്തേയും വേളക്കാട്, പറക്കല്ല് കോളനി നിവാസികളുടെയും യാത്രാ ദുരിതത്തിനു അറുതിയാവും.
മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് 35 ലക്ഷം രൂപ റോഡിനായി അനുവദിച്ചത്. 150ലധികം കുടുംബങ്ങൾക്ക് റോഡിെൻറ പ്രയോജനം ലഭിക്കും.
പ്രദേശവാസികൾക്ക് വിളയൂർ-എടപ്പലം റോഡിൽ പ്രവേശിക്കുന്നതിനുള്ള എളുപ്പവഴിയാണ് നിർദിഷ്ട റോഡ്.
മഴക്കാലത്ത് ഏതാണ്ട് ഒറ്റപ്പെട്ടുപോവുന്ന ഈ പ്രദേശത്തുള്ളവർ പ്രധാന റോഡിൽ പ്രവേശിക്കുന്നതിന് കാട്ടുപാതയെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. റോഡിെൻറ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.