കാളാഞ്ചിറ-പറക്കല്ല് റോഡ് യാഥാർഥ്യമാവുന്നു
text_fieldsപട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കാളാഞ്ചിറ-പറക്കല്ല് റോഡ് യാഥാർഥ്യമാവുന്നു. ഇതോടെ കാളാഞ്ചിറ പ്രദേശത്തേയും വേളക്കാട്, പറക്കല്ല് കോളനി നിവാസികളുടെയും യാത്രാ ദുരിതത്തിനു അറുതിയാവും.
മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് 35 ലക്ഷം രൂപ റോഡിനായി അനുവദിച്ചത്. 150ലധികം കുടുംബങ്ങൾക്ക് റോഡിെൻറ പ്രയോജനം ലഭിക്കും.
പ്രദേശവാസികൾക്ക് വിളയൂർ-എടപ്പലം റോഡിൽ പ്രവേശിക്കുന്നതിനുള്ള എളുപ്പവഴിയാണ് നിർദിഷ്ട റോഡ്.
മഴക്കാലത്ത് ഏതാണ്ട് ഒറ്റപ്പെട്ടുപോവുന്ന ഈ പ്രദേശത്തുള്ളവർ പ്രധാന റോഡിൽ പ്രവേശിക്കുന്നതിന് കാട്ടുപാതയെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. റോഡിെൻറ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.