രണ്ടു പ്രളയത്തെ അതിജീവിച്ച് ആശങ്കയോടെ നിൽക്കുന്ന പട്ടാമ്പി പാലത്തിന് ആശ്വാസമായി കിഫ്ബി. ഓർമയാവുന്നത് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കോസ്വേയും. ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം നിര്‍മിക്കാന്‍ 31.60 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി അംഗീകരിച്ചത്. കിഴായൂര്‍ നമ്പ്രം തീരദേശ റോഡിെൻറ കവാടത്തില്‍നിന്ന് ഞാങ്ങാട്ടിരി പഴയകടവ് റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് സ്ഥാനനിര്‍ണയം നടത്തിയിരിക്കുന്നത്. 370.90 മീറ്റര്‍ സ്പാന്‍ വരുന്ന നിർദിഷ്ട പാലത്തിന് 11 മീറ്റര്‍ വീതിയുണ്ടാവും.
തുടർച്ചയായ രണ്ടു പ്രളയത്തിൽ പാലത്തിെൻറ നിലനിൽപുതന്നെ ആശങ്കയിലായിരുന്നു. തുടർന്നുള്ള ശ്രമത്തിൽ പുതിയ പാലത്തിന് വിദഗ്ധര്‍ സ്ഥലം നിര്‍ണയിച്ച് വിശദമായ രൂപരേഖ തയാറാക്കി. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണിെൻറ ഘടനയുടെ പരിശോധനയും നേരേത്ത നടത്തി. നിലവിലെ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് പുതിയ പാലത്തിെൻറ ഉയരത്തില്‍ വരെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചത്. പുതിയ പാലം വരുന്നതോടെ ഗുരുവായൂർ, തൃശൂർ ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാവുന്നതോടൊപ്പം ടൗണിലെ ഗതാഗതക്കുരുക്കിനും ഒരുപരിധിവരെ പരിഹാരമാവും.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.