പട്ടാമ്പി: കൊപ്പം ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം അനിശ്ചിതത്വത്തിൽ. പ്രസിഡന്റ് മുസ് ലിം ലീഗിലെ എം.സി. അസീസിനെതിരെ സി.പി.എമ്മിലെ എട്ട് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് തിങ്കളാഴ്ച ബ്ലോക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. 17 അംഗ ഭരണസമിതിയിൽ സി.പി.എം -എട്ട്, കോൺഗ്രസ് -മൂന്ന്, മുസ് ലിം ലീഗ് -അഞ്ച്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 2020 ഡിസംബർ 30ന് നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ ടി. ഉണ്ണികൃഷ്ണൻ പ്രസിഡന്റും കോൺഗ്രസിലെ പുണ്യ പി. സതീഷ് വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി അംഗത്തിന്റെ പിന്തുണയോടെ 2022 ഏപ്രിൽ 18ന് പാസായി. തുടർന്നാണ് മുസ് ലിം ലീഗിലെ എം.സി. അസീസ് പ്രസിഡന്റായത്. പൂർണമായും യു.ഡി.എഫ് ആധിപത്യത്തിലായ ഭരണസമിതിയിൽ ഉൾപ്പോര് കനത്തതോടെ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.