പട്ടാമ്പി: കൊപ്പം മഹല്ല് പരിധിയിലെ വീടുകളിൽ ഇനി ആരും വിശന്നു പ്രയാസപ്പെടേണ്ടി വരില്ല. വിശപ്പിന് പരിഹാരം കാണാനുള്ള കൊപ്പം മഹല്ല് കമ്മിറ്റിയുടെ പദ്ധതി തിയാട്ടിൽ റിയാസിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് മഹല്ല് ഖാദി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഭക്ഷണമുണ്ടാക്കാൻ സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും എത്തിച്ചുകൊടുക്കുന്ന പരിപാടിയാണിത്. കൊപ്പം മഹല്ലിൽ രജിസ്റ്റർ ചെയ്ത 2250 കുടുംബങ്ങൾക്ക് പുറമേ മഹല്ല് പരിധിയിലെ മറ്റു മത വിഭാഗത്തിലുള്ള ആളുകളെയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കും.
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ആഹാരം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന വിശുദ്ധ പ്രവാചക വചനം പ്രാവർത്തികമാക്കുകയാണ് കൊപ്പം മഹല്ല് ജമാഅത്ത് കമ്മിറ്റി. മഹല്ല് പ്രസിഡന്റ് കെ.പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു.
ഖത്തീബ് മുഹമ്മദ് സ്വാലിഹ് ഹുദവി, ഇ. മുസ്തഫ, ടി. റിയാസുദ്ദീൻ, ഇ. കമ്മുക്കുട്ടി ഹാജി, പി.പി. ഇബ്രാഹിം ഫൈസി, എസ്. സൈതലവി ഹാജി, ടി. കുഞ്ഞാപ്പ ഹാജി, എ.പി. സെയ്തലവിഹാജി, ടി. അർത്താലി, കുഞ്ഞാവ ഹാജി, എം. അബ്ദുൽ ജബ്ബാർ, എ. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.