പ​ട്ടാ​മ്പി എം.​ഇ.​എ​സ് സ്‌​കൂ​ളി​ലെ ച​ട​ങ്ങി​നെ​ത്തി​യ

ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം കെ.​എ​സ്.​ബി.​എ. ത​ങ്ങ​ൾ

കെ.​എ​സ്.​ബി.​എ. ത​ങ്ങ​ളു​ടെ വേ​ർ​പാ​ട് ന​ഷ്ട​മാ​യ​ത് രാ​ഷ്ട്രീ​യ​ത്തി​ലെ ക​രു​ത്ത​നാ​യ പോ​രാ​ളിയെ

പ​ട്ടാ​മ്പി: കെ.​എ​സ്.​ബി.​എ. ത​ങ്ങ​ളു​ടെ വേ​ർ​പാ​ട് ഒ​രു ച​രി​ത്ര​ത്തി​ന്റെ അ​ന്ത്യം കൂ​ടി​യാ​യി. പ​ട്ടാ​മ്പി​യു​ടെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കെ.​പി. ത​ങ്ങ​ളു​ടെ പു​ത്ര​നാ​ണ് കെ.​എ​സ്.​ബി.​എ. ത​ങ്ങ​ൾ. പ​ട്ടാ​മ്പി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ആ​ദ്യ പ്ര​സി​ഡ​ന്റാ​യി​രു​ന്ന കെ.​പി. ത​ങ്ങ​ളു​ടെ പി​ൻ​ഗാ​മി​ക​ളാ​യി രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ന​ട​ത്തി​യ​ത് സ​ഹോ​ദ​ര​ന്മാ​രാ​യ കെ.​ഇ. ത​ങ്ങ​ളും കെ.​എ​സ്.​ബി.​എ. ത​ങ്ങ​ളു​മാ​യി​രു​ന്നു. കെ.​ഇ. ത​ങ്ങ​ൾ മു​സ്​​ലിം ലീ​ഗി​ലും കെ.​എ​സ്.​ബി.​എ കോ​ൺ​ഗ്ര​സി​ലു​മാ​യി ഒ​രേ സ​മ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രു​ന്ന കെ.​എ​സ്.​ബി.​എ. ത​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​നെ ന​ഗ​ര​സ​ഭ​യാ​ക്കി ഉ​യ​ർ​ത്തി​യ​പ്പോ​ൾ ചെ​യ​ർ​മാ​ൻ പ​ദ​വി​യും വ​ഹി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര വി​ക​സ​ന​ത്തി​ൽ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. ആ​ധു​നി​ക മ​ത്സ‍്യ മാ​ർ​ക്ക​റ്റ്, ബ​സ് സ്റ്റാ​ൻ​ഡ്, മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്റ് തു​ട​ങ്ങി ന​ഗ​ര​വി​ക​സ​ന​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​മി​ക​വി​ന്റെ തെ​ളി​വു​ക​ളാ​ണ്. പ​ട്ടാ​മ്പി എം.​ഇ.​എ​സ് ഇ​ന്റ​ർ നാ​ഷ​ന​ൽ സ്‌​കൂ​ളാ​ണ് രാ​ഷ്ട്രീ​യം ക​ഴി​ഞ്ഞാ​ൽ ക​ർ​മ​മ​ണ്ഡ​ലം. എം.​ഇ.​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ ഇ​ദ്ദേ​ഹം 15 വ​ർ​ഷം സ്‌​കൂ​ൾ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യ കാ​ല​ഘ​ട്ട​ത്തി​ൽ​നി​ന്ന് മാ​ത്രം വി​ട്ടു​നി​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി സ്‌​കൂ​ൾ ചെ​യ​ർ​മാ​നാ​ണ്. എം.​ഇ.​എ​സ്‌ സ്‌​കൂ​ളി​നെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളാ​യി ഉ​യ​ർ​ത്തി​യ​ത് ത​ങ്ങ​ളു​ടെ ക​ഠി​ന​പ്ര​യ​ത്നം കൊ​ണ്ടാ​ണ്.

ഇ​ദ്ദേ​ഹം സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​ക്കു​മ്പോ​ഴാ​ണ് കേ​ന്ദ്ര മാ​ന​വ വി​ഭ​വ വ​കു​പ്പി​ൽ​നി​ന്ന് സാ​നി​റ്റേ​ഷ​ൻ അ​വാ​ർ​ഡ് സ്‌​കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മം​ഗ​ങ്ങ​ളെ സ്‌​കൂ​ളി​ൽ കൊ​ണ്ടു​വ​ന്ന് ആ​ദ​രി​ച്ച​തും സ്‌​കൂ​ളി​ൽ സോ​ക്ക​ർ സ്‌​കൂ​ളി​ന് തു​ട​ക്കം കു​റി​ച്ച​തും. നി​ല​പാ​ടി​ലു​ള്ള കാ​ർ​ക്ക​ശ്യ​മാ​ണ് സ്‌​കൂ​ളി​ന്റെ ഉ​യ​ർ​ച്ച​യി​ൽ നി​ർ​ണാ​യ​കം. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി ഹൃ​ദ​യ​ബ​ന്ധം സൂ​ക്ഷി​ച്ച നേ​താ​വാ​ണ് കെ.​എ​സ്.​ബി.​എ. ത​ങ്ങ​ൾ.

ഉ​മ്മ​ൻ ചാ​ണ്ടി പ​ട്ടാ​മ്പി​യി​ലെ​ത്തു​മ്പോ​ൾ ആ​തി​ഥ്യ​മ​രു​ളി​യി​രു​ന്ന​തും ഇ​ദ്ദേ​ഹ​മാ​ണ്. സ്‌​കൂ​ളി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്യാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി പ​ല ത​വ​ണ എ​ത്തി​യി​രു​ന്ന​തും ഈ ​വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പം കൊ​ണ്ടാ​യി​രു​ന്നു.

പ​ട്ടാ​മ്പി​യു​ടെ​യും താ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന എം.​ഇ.​എ​സ് സ്‌​കൂ​ളി​ന്റെ​യും വി​ക​സ​ന​ത്തി​ൽ ഉ​യ​ർ​ന്ന നേ​താ​ക്ക​ളു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ സ​ഹാ​യ​മാ​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്റെ പ​ട്ടാ​മ്പി​യി​ലെ പ​താ​ക വാ​ഹ​ക​രി​ൽ പ്ര​ധാ​നി​യാ​യ കെ.​എ​സ്.​ബി.​എ. ത​ങ്ങ​ൾ ഡി.​സി.​സി ഉ​പാ​ധ്യ​ക്ഷ​നാ​ണ്. മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും സം​ഘാ​ട​ക​നു​മാ​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ടോ​ടെ ന​ഷ്ട​മാ​യ​ത് രാ​ഷ്ട്രീ​യ​ത്തി​ലെ ക​രു​ത്ത​നാ​യ പോ​രാ​ളി​യെ​യാ​ണ്.

Tags:    
News Summary - K.S.B.A. They have lost their separation to the strong fighter in politics.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.