പട്ടാമ്പി: നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗ് ആവശ്യപ്പെടണമെന്ന് യൂത്ത് ലീഗ്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിയോജകമണ്ഡലം കമ്മിറ്റി കത്ത് നൽകി.ആവശ്യപ്പെടുന്ന അധിക സീറ്റുകളിലൊന്നായി പട്ടാമ്പിയെ ഉൾപ്പെടുത്തുന്നത് പാർട്ടിക്കും യു.ഡി.എഫിനും മുതൽക്കൂട്ടാകുമെന്നും ലീഗിന് ഏറ്റവും അർഹതയുള്ള മണ്ഡലമാണ് പട്ടാമ്പിയെന്നും കണക്കുകൾനിരത്തി യൂത്ത് ലീഗ് പറയുന്നു. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയുമടങ്ങുന്ന മണ്ഡലത്തിൽ ലീഗിന് ശക്തമായ അടിത്തറയുണ്ട്.
2015ലെ തദ്ദേശതെരഞ്ഞെടുപ്പിൽ ആകെയുള്ള 148 സീറ്റുകളിൽ 87ൽ മത്സരിച്ച കോൺഗ്രസ് 36 എണ്ണത്തിൽ വിജയിച്ചപ്പോൾ ലീഗ് 61 സീറ്റിൽ മത്സരിച്ച് 37 എണ്ണത്തിൽ വിജയിച്ചു.കോൺഗ്രസിനും ലീഗിനും യഥാക്രമം 41, 61 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു.
2020ൽ ആകെയുള്ള 148 സീറ്റിൽ 83ൽ മത്സരിച്ച കോൺഗ്രസിന് വിജയിക്കാനായത് കേവലം 24ൽ മാത്രമാണ്.അതേസമയം, 65 സീറ്റിൽ മത്സരിച്ച് 34ൽ വിജയിച്ച് ലീഗ് മികച്ചപ്രകടനം കാഴ്ചവെച്ചു. കോൺഗ്രസിന് 29 ശതമാനം വോട്ട് ലഭിച്ചപ്പോൾ 52 ശതമാനം വോട്ട് നേടി ലീഗ് മുന്നിട്ടുനിന്നെന്നും യൂത്ത് ലീഗ് കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.