പട്ടാമ്പി: വിവാഹ സൽക്കാരം കാരുണ്യ പ്രവൃത്തിക്ക് വഴിമാറി. പേരമക്കളുടെ വിവാഹ സൽക്കാരത്തിന് കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൊപ്പം എറയൂർ കൃഷ്ണൻകുട്ടി മാഷാണ് പുതുമാതൃക കാണിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം ലളിതമാക്കാൻ തീരുമാനിച്ചതോടെ സൽക്കാര ചെലവ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു റിട്ട. ഗവ. പ്രൈമറി സ്കൂൾ അധ്യപകനായ കൊപ്പം എറയൂർ കോടേങ്കിൽ വെട്ടത്ത് കെ.വി. കൃഷ്ണൻകുട്ടി നായർ.
പേരമക്കളുടെ വിവാഹ സൽക്കാരത്തിന് കരുതിവെച്ച രണ്ടുലക്ഷം രൂപയാണ് മാഷ് സംഭാവന ചെയ്തത്. ആഗസ്റ്റ് 28നായിരുന്നു മകൾ അജിത കുമാരിയുടെ മകൾ അനിലയുടെ വിവാഹം.
സെപ്റ്റംബർ അഞ്ചിന് പട്ടാമ്പി എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി െസക്രട്ടറിയും സി.പി.എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗവുമായ മകൻ അജയകുമാറിെൻറ മകൾ ജയപ്രഭയും വിവാഹിതയായി.
രണ്ടു വിവാഹങ്ങൾക്കുമായി മുത്തച്ഛനെന്ന നിലയിൽ കരുതിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ വീട്ടിലെത്തി തുക ഏറ്റുവാങ്ങി.
കഴിഞ്ഞ ഏപ്രിലിൽ കൃഷ്ണൻകുട്ടി നായർ തെൻറ പെൻഷൻ തുകയിൽനിന്ന് 25,208 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി. സുബ്രഹ്മണ്യൻ, ലോക്കൽ സെക്രട്ടറി എ. സോമൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.