പട്ടാമ്പി: കടുത്ത വൃക്കരോഗത്തെ തുടർന്ന് മൂന്നു വർഷക്കാലമായി ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മുതുതല പഞ്ചായത്തിലെ കൊഴിക്കോട്ടിരി ഉരുളാംകുന്ന് സ്വദേശി കുറ്റിക്കരിപ്പോട്ടിൽ കെ.എ. മുനീർ (42) ആണ് സഹായം തേടുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മുനീറിന് അടിയന്തരമായി വൃക്ക മാറ്റിവെക്കേണ്ട സാഹചര്യമാണ്. ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തു വരുകയാണ്. എത്രയും വേഗത്തിൽ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
ഓപറേഷനും അടിയന്തര ചികിത്സക്കും മാത്രമായി 30 ലക്ഷത്തോളം രൂപ ചെലവ് വരും. ഭാര്യയും ഒമ്പതു വയസ്സുള്ള ഒരു പെൺകുട്ടിയുമടങ്ങുന്നതാണ് മുനീറിെൻറ കുടുംബം. ഓട്ടോ ഓടിച്ച് ജീവിതം പുലർത്തിയിരുന്ന മുനീറിന് ഡയാലിസിസ് ആരംഭിച്ചതോടെ ഉണ്ടായിരുന്ന വരുമാനവും നിലച്ചു. മുനീറിെൻറ ചികിത്സക്ക് നാട്ടുകാർ കെ.എ. മുനീർ ചികിത്സ ധനസമാഹരണ സമിതി എന്ന പേരിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതുതല ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 40523335253, IFSC: SBIN0008788, ഫോൺ: 7907520906, 9846362252, 9645021746.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.