പട്ടാമ്പി: കായികലോകത്തിന് തീരാനഷ് ടമേൽപിച്ച് മുഷ്താഖ് യാത്രയായി. തൃത്താല കൊപ്പം എടത്തോൾ മുഹമ്മദ് ഹാജിയുടെ മകൻ മുഹമ്മദ് മുഷ്താഖ് ശനിയാഴ്ച രാവിലെ ഏഴോടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പട്ടാമ്പി സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണത്തിന് കീഴടങ്ങിയത്.
മൂന്നു ദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം കുഴപ്പമില്ലെന്നു കണ്ട് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടും ആശുപത്രിയിൽ പോയിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. കായിക രംഗത്ത് നിറസാന്നിധ്യമായിരുന്നു മുഷ്താഖ്. കൊപ്പം ഹയർ സെക്കൻഡറി സ്കൂളിെൻറ അഭിമാന താരമായിരുന്ന മുഷ്താഖ് ഉപജില്ല കായിക മേളകളിൽ മികച്ച സംഘാടകൻ കൂടിയായിരുന്നു.
പട്ടാമ്പി സംസ്കൃത കോളജിൽ നിന്ന് ബിരുദമെടുത്ത ശേഷം കോഴിക്കോട് സർവകലാശാലയിൽ കായികാധ്യാപകനാവാനുള്ള ബി.പി.എഡ് ചെയ്തു വരുകയായിരുന്നു. വേർപാട് കായിക രംഗത്തിനും ഭാവി കായിക താരങ്ങൾക്കും പകരംവെക്കാനില്ലാത്ത നഷ്ടമാണെന്ന് കൊപ്പം ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകനും പരിശീലകനുമായ ഹരിദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.