പട്ടാമ്പി: മുതുതല പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടമായി. ദീർഘകാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന സ്ഥാപനം സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതയും മതിയായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമില്ലാതെ വീർപ്പുമുട്ടുകയായിരുന്നു. മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ബജറ്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2021-‘22 വർഷത്തെ സംസ്ഥാന ബജറ്റിൽ പുതിയ കെട്ടിടം പണിയാൻ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. ഇതു പ്രകാരമുള്ള പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നു.
അടുത്ത മാസം അവസാനത്തോടെ പൂർത്തിയാകും. പുതിയ കെട്ടിട നിർമാണം പൂർത്തിയാവുന്നതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിനുള്ള നിർമാണപ്രവൃത്തികൾ ആരംഭിക്കും. സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പാലക്കാട് നിർമിതി കേന്ദ്രത്തിനാണ് ചുമതല നൽകിയിട്ടുള്ളതെന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.
കെട്ടിടനിർമാണം കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രമായി മുതുതല പി.എച്ച്.സി മാറും. നിർമാണത്തിന്റെ അവസാനഘട്ട പുരോഗതി വിലയിരുത്താൻ എം.എൽ.എ പദ്ധതി പ്രദേശം സന്ദർശിച്ചു. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.