പാടത്ത്​ രണ്ടാംവിളക്കുള്ള തയാറെടുപ്പ്​

ആനക്കര: പതിവുതെറ്റാതെ രണ്ടാംവിള കൃഷിക്കുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍. ചിങ്ങമാസത്തിലെ പൊന്നോണത്തിന് മുന്നോടിയായാണ് സാധാരണ രണ്ടാം വിളക്കായി വിളനിലം ഒരുക്കുക.

ഈ കൃഷിപ്പണി തൃക്കേട്ടനാളില്‍ കന്ന് നിര്‍ത്തുക എന്ന ആചാരത്തോടെയാണ് അവസാനിപ്പിക്കുക. അതിനുമുമ്പ്​ വയൽ ഉഴുതുമറിച്ച് വരമ്പുവെച്ച് വെള്ളം കെട്ടിനിര്‍ത്തും. ശേഷം നേരത്തെ കരുതലായി വിതച്ചുവെച്ച ഞാറ്റടികള്‍ പറിച്ച് ഞാറ് നടും. പിന്നീട് മകരത്തിൽ കൊയ്തെടുക്കും. ഓണം പടിവാതിലില്‍ എത്തിനില്‍ക്കേ, കര്‍ഷക കുടുംബങ്ങള്‍ ഇന്നും തനിമചോരാതെ തന്നെയാണ് കാര്‍ഷിക മേഖലയില്‍ സജീവമാകുന്നത്.

Tags:    
News Summary - Palakkad farming started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.