പട്ടാമ്പി: ഭാരതപ്പുഴ കവിഞ്ഞൊഴുകിയതിനെത്തുടർന്ന് അടച്ചിട്ട പട്ടാമ്പി പാലം തുറന്നു. പാലത്തിൽ വീപ്പകൾവെച്ച് കയർ കെട്ടി താൽക്കാലിക കൈവരിയൊരുക്കിയാണ് കാൽനട യാത്രക്കാർക്കായി തുറന്നുകൊടുത്തത്. പാലത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നറിയാനായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
മരങ്ങളും നിർമാണങ്ങളുടെ വലിയ ഇരുമ്പുഭാഗങ്ങളും കോൺക്രീറ്റ് വേസ്റ്റുകളും മറ്റു മാലിന്യവും വന്നടിഞ്ഞ് കൈവരികൾക്ക് കാര്യമായി പരിക്കേറ്റിരുന്നു. നടന്നുപോകുന്നതിന് ഇത് തടസ്സമാകില്ലെന്ന വിദഗ്ധസംഘത്തിന്റെ ഉപദേശത്തേതുടർന്നാണ് ഇരുവശങ്ങളും സുരക്ഷിതമാക്കി വ്യാഴാഴ്ച വൈകുന്നേരത്തോടെ കാൽനടയാത്രക്കാർക്കായി പാലം തുറന്നുകൊടുത്തത്.
ചെറുവാഹനങ്ങൾക്ക് പോകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു പി.ഡബ്ല്യു.ഡി പാലം വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
പാലം സന്ദർശനത്തിൽ എം.എൽ.എയോടൊപ്പം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ റിജോ റിന്ന, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സിനോജ് ജോയ്, ഓവർസിയർ പ്രിൻസ് ആന്റണി, ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.