പ​ട്ടാ​മ്പി നി​ർ​ദി​ഷ്ട ത​ട​യ​ണ പ്ര​ദേ​ശം മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്നു

പ​ട്ടാ​മ്പി ത​ട​യ​ണ: പ്രാ​രം​ഭ പ്ര​വൃ​ത്തി തു​ട​ങ്ങി

പ​ട്ടാ​മ്പി: കി​ഴാ​യൂ​ർ ന​മ്പ്ര​ത്തെ​യും തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ ഞ​ങ്ങാ​ട്ടി​രി​യെ​യും ബ​ന്ധി​പ്പി​ച്ച്‌ നി​ർ​മി​ക്കു​ന്ന പ​ട്ടാ​മ്പി ത​ട​യ​ണ​യു​ടെ പ്രാ​രം​ഭ പ്ര​വൃ​ത്തി തു​ട​ങ്ങി. ന​ബാ​ർ​ഡ് ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.

ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. പു​ഴ​യി​ൽ ലെ​വ​ൽ​സ് എ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് തു​ട​ങ്ങി​യ​ത്. 325 മീ​റ്റ​ർ നീ​ള​ത്തി​ലും ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ലും നി​ർ​മി​ക്കു​ന്ന ത​ട​യ​ണ​യി​ൽ 28 ഷ​ട്ട​റു​ക​ൾ ഉ​ണ്ടാ​കും. ഇ​തു​വ​ഴി ത​ട​യ​ണ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​നാ​കും.

പ​ദ്ധ​തി​ക്ക് 35.5 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ബാ​ർ​ഡി​ൽ​നി​ന്ന് ല​ഭി​ച്ചു. കീ​ഴാ​യൂ​ർ പാ​ട​ശേ​ഖ​രം, ആ​ര്യ​മ്പാ​ടം പാ​ട​ശേ​ഖ​രം, തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ ഞാ​ങ്ങാ​ട്ടി​രി​യി​ലെ​യും തി​രു​മി​റ്റ​ക്കോ​ടി​ലെ​യും 947 ഹെ​ക്ട​ർ പാ​ട​ശേ​ഖ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി ഉ​റ​പ്പു​വ​രു​ത്താ​നാ​കും. വെ​ള്ളി​യാ​ങ്ക​ല്ല് ത​ട​യ​ണ​യു​ടെ പ്ര​യോ​ജ​നം പ​ട്ടാ​മ്പി പാ​ലം വ​രെ മാ​ത്രം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ​യും ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളു​ടെ​യും പ​മ്പി​ങ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ള​മി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​റു​ണ്ട്. ത​ട​യ​ണ പ്രാ​വ​ർ​ത്തി​ക​മാ​യാ​ൽ പ​ട്ടാ​മ്പി​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നും കാ​ർ​ഷി​ക ജ​ല​സേ​ച​ന​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ ഒ. ​ല​ക്ഷ്മി​ക്കു​ട്ടി, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അം​ഗം പി. ​വി​ജ​യ​കു​മാ​ർ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ് കെ.​പി. അ​ജ​യ​കു​മാ​ർ, എ​ൻ.​പി. വി​ന​യ​കു​മാ​ർ, ടി.​വി. ഗി​രീ​ഷ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.