പട്ടാമ്പി: നഗരസഭ പൊതുജന പങ്കാളിത്തത്തോടുകൂടി പൊതു ഇടങ്ങളും ജലാശയവും മറ്റു പരിസരങ്ങളും വൃത്തിയാക്കുന്നതിനുള്ളകാമ്പയിൻ തുടങ്ങി. ഭാരതപ്പുഴ കടന്നുപോകുന്ന നഗരസഭ പരിധിയിലെ നാലു കിലോമീറ്റർ തീരപ്രദേശം ആകർഷകമാക്കാനുള്ള വിവിധ പദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുകയാണ്. ഇതിന്റെ ഭാഗമായി യുവജന സംഘടനകളെയും ബഹുജനങ്ങളെയും സഹകരിപ്പിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഗുരുവായൂർ ക്ഷേത്രപരിസരവും പ്രവേശന കവാടവും, പട്ടാമ്പി പാലത്തിനു സമീപമുള്ള പ്രദേശങ്ങൾ എന്നിവ എസ്.വൈ.എസ് സര്‍ക്കിൾ ടീം ശുചീകരിച്ചുകൊണ്ടാണ് തുടക്കം. വരും ദിവസങ്ങളിൽ മറ്റു യുവജന സംഘടനകളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.