പട്ടാമ്പി: തുടർച്ചയായി മൂന്നുവർഷം 28 കേരള എൻ.സി.സി ബറ്റാലിയനിലെ മികച്ച വനിത കാഡറ്റുകൾക്കുള്ള അവാർഡ് പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ എൻ.സി.സി കാഡറ്റുകൾക്ക്. അണ്ടർ ഓഫിസറായിരുന്ന സി. ഐശ്വര്യയാണ് ഇത്തവണ ബെസ്റ്റ് കാഡറ്റ് അവാർഡ് നേടിയത്.
കഴിഞ്ഞവർഷം ഈ കോളജിലെ എം.കെ. ആര്യയും 2017-18ൽ വി. ശിശിരയും ജേതാക്കളായിരുന്നു. ദേശീയ ക്യാമ്പുകളിലെ പങ്കാളിത്തം എൻ.സി.സി പ്രവർത്തനങ്ങളിലെ സജീവത, മികച്ച അച്ചടക്കം, അക്കാദമിക നിലവാരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബെസ്റ്റ് കാഡറ്റിനെ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ മികച്ച കാഡറ്റുകൾക്കുള്ള മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പും ഐശ്വര്യ നേടിയിരുന്നു. രസതന്ത്ര ബിരുദം നേടിയ ഐശ്വര്യ ഒറ്റപ്പാലം മനിശ്ശേരി വെള്ളറക്കാട്ട് ഗോപാലെൻറയും പരേതയായ സരോജിനിയുടെയും മകളാണ്.
കമാൻഡിങ് ഓഫിസർ കേണൽ യു.ബി. ഗുരുങ് അവാർഡ് വിതരണം നടത്തി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ലഫ്. കേണൽ കെ. അശോക് കുമാർ, സുബേദാർ മേജർ മഹേന്ദ്രനാഥ്, സുബേദാർ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. അവാർഡ് ജേതാവിനെ പ്രിൻസിപ്പൽ ഡോ. എം. ജ്യോതിരാജ്, എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.