പട്ടാമ്പി: ഭവനരഹിതർക്ക് 150 വീടുകൾ നിർമിക്കാൻ മൂന്നുകോടി രൂപ നീക്കിവെച്ചുള്ള പട്ടാമ്പി നഗരസഭ ബജറ്റ് വൈസ് ചെയർമാൻ ടി.പി. ഷാജി അവതരിപ്പിച്ചു. പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആരംഭിക്കാൻ മൂന്ന് കോടി രൂപയും ഭൂരഹിതർക്കും ഭവനരഹിതരുമായ 120 കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയത്തിന് രണ്ട് കോടി രൂപയും ബജറ്റിലെ പ്രധാന നിർദേശങ്ങളാണ്.
സമഗ്ര കുടിവെള്ള പദ്ധതിക്ക് രണ്ട് കോടി രൂപയും ടൗൺ പാർക്കിന് 50 ലക്ഷം രൂപയും പരുവക്കടവ് അടിപ്പാതക്ക് 15 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. നഗരസഭയും അനുബന്ധ സ്ഥാപനങ്ങളും സമ്പൂർണ സൗരോർജത്തിലേക്ക് മാറ്റുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. 88,46,62690 രൂപ വരവും 77,63,64406 ചെലവും 88,29,8284 രൂപ മിച്ചവും കാണിക്കുന്നതാണ് ബജറ്റ്. ചെയർപേഴ്സൻ ഒ.ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു.
പട്ടാമ്പി: നഗരസഭ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനങ്ങളെ അവഗണിക്കുകയും മുൻകാല പ്രഖ്യാപനങ്ങളുടെ ആവർത്തനവുമാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. അമൃതം 2 പദ്ധതിയിൽ പോലും മുഴുവൻ വാർഡുകളിലേയും കുടിവെള്ളപ്രശ്നത്തിനും പരിഹാരമില്ല. ഗ്രാമീണ റോഡുകളെ അവഗണിച്ചെന്നും യു.ഡി.എഫ് ആരോപിച്ചു.
മുസ്ലിം ലീഗ് നഗരസഭ പാർട്ടി ലീഡർ സി.എ. സാജിത്, കോൺഗ്രസ് നഗരസഭ പാർട്ടി ലീഡർ കെ.ആർ. നാരായണസ്വാമി, കൗൺസിലർമാരായ സി. സംഗീത, സി.എ. റാസി, കെ. ബഷീർ, സൈതലവി വടക്കേതിൽ, മുസ്തഫ പറമ്പിൽ, പ്രമീള ചോലയിൽ, അർഷ അശോകൻ, ലബീബ യൂസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.