പട്ടാമ്പി: നഗരസഭ ബജറ്റ് വൈസ് ചെയർമാൻ ടി.പി.ഷാജി അവതരിപ്പിച്ചു. ഗവ കോളജിൽ പുന്നശ്ശേരി പ്രതിമ സ്ഥാപിക്കാൻ അഞ്ച് ലക്ഷം, നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ എൽ.ഇ.ഡി വാൾ 50 ലക്ഷം, ശുദ്ധജലവിതരണത്തിന് വാട്ടർ കിയോസ്ക് 50 ലക്ഷം, ആയുർവേദ ആശുപത്രിക്ക് രണ്ട് കോടി, ശങ്കരമംഗലം സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കാൻ 20 ലക്ഷം, കൊടലൂർ മൈതാനം ഫ്ലഡ് ലൈറ്റിന് 15 ലക്ഷം, ഉമിക്കുന്ന് മൈതാനം -10 ലക്ഷം, പട്ടാമ്പി ഹൈസ്കൂൾ ഇൻഡോർ ബാസ്കറ്റ് ബോൾ- 20 ലക്ഷം, മൂന്നു പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക്- രണ്ട് കോടി, മാർക്കറ്റ് ശീതീകരണ സൗകര്യത്തോടെ വിപുലീകരിക്കാൻ -25 ലക്ഷവുമാണ് അനുവദിച്ചത്.
ഇ.എം.എസ് സാംസ്കാരിക നിലയം -50 ലക്ഷം, പട്ടാമ്പി ജി.യു.പി സ്കൂൾ ചുറ്റുമതിൽ -ഒരു കോടി, പട്ടാമ്പി ജി.എം.എൽപി സ്കൂളിൽ ബഡ്സ് സ്കൂൾ തുടങ്ങാൻ 10 ലക്ഷം, ബൈപ്പാസ് പൂർത്തീകരണം -25 ലക്ഷം, മത്സ്യ മാർക്കറ്റിൽ സ്ലോട്ടർ ഹൗസിന് സ്ഥലം വാങ്ങാൻ -50 ലക്ഷം, പന്തക്കൽ അംഗൻ വാടിക്ക് സ്ഥലം വാങ്ങാൻ -5 ലക്ഷം, തെരുവ് വിളക്കുകൾക്ക് -5 ലക്ഷം, നിളയോരം പാർക്ക് രണ്ടാം ഘട്ടം -25 ലക്ഷം, നഗര സൗന്ദര്യവത്കരണം -10 ലക്ഷം, വനിതകൾക്ക് മെൻസ്ട്രൽ കപ്പ് -20 ലക്ഷം, പട്ടികജാതി വർഗ യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ -15 ലക്ഷം എന്നിങ്ങനെ ബജറ്റിൽ നീക്കിവെച്ചു. നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു.
പട്ടാമ്പി: ബജറ്റ് മുൻകാല പ്രഖ്യാപനങ്ങളുടെ ആവർത്തനം ആണെന്ന് യു.ഡി.എഫ് നേതാക്കളായ സി.എ.സാജിതും കെ.ആർ നാരായണസ്വാമിയും ആരോപിച്ചു. 2022-23 വർഷം പ്രഖ്യാപിച്ച 116 കോടിയുടെ ബജറ്റിൽ 25 ശതമാനം പോലും നടപ്പാക്കാതെയാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ബജറ്റുകളിലെ പ്രധാന പ്രഖ്യാപനങ്ങളായ മോഡേൺ റീടെയ്ൽ ഫിഷ് മാർക്കറ്റ്, ഹോൾസെയിൽ ഫിഷ് മാർക്കറ്റ്, കൾച്ചറൽ സെന്റർ, ബഡ്സ് സ്കൂൾ, പൊതു ശ്മശാനം, നഗര സൗന്ദര്യവത്കരണം, പുതിയ ഗ്രൗണ്ടിന് സ്ഥലം വാങ്ങൽ, ഗ്രൗണ്ട് നവീകരണം, നിളയോരം പാർക്ക് തുടങ്ങിയവ തന്നെയാണ് ഈ ബജറ്റിലെയും പ്രധാന പ്രഖ്യാപനങ്ങൾ.
കഴിഞ്ഞ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായ ഭൂരഹിതർക്ക് ഫ്ലാറ്റ് നിർമാണം, പുതിയ ബസ്റ്റാന്റ് നിർമാണം, ഓപൺ ജിം, കാഴ്ചപരിമിതർക്കുള്ള സ്പർശനോദ്യാനം, വ്യവസായ പാർക്ക്, അന്തിച്ചന്ത, വഴിയോരക്കച്ചവട പുനരധിവാസം, ടർഫ് നിർമാണം, നീന്തൽ പരിശീലനം, ഭാരതപ്പുഴ സംരക്ഷണം, ഇൻഡോർ ഷട്ടിൽ കോർട്ട്, ടൗൺ ഹാൾ, ഓപൺ ഓഡിറ്റോറിയം, ആധുനിക അറവുശാല തുടങ്ങിയ പദ്ധതികളൊന്നും നടപ്പിലാക്കാനോ, തുടങ്ങിവെക്കാനോ കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിനും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിനും ഭരണാധികാരികൾ ഇച്ഛാശക്തി കാണിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.