പ​ട്ടാ​മ്പി​യി​ൽ കി​ഫ്ബി പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

പ​ട്ടാ​മ്പി പു​തി​യ പാ​ലം: സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ മൂ​ന്ന് കോ​ടി

പ​ട്ടാ​മ്പി: പ​ട്ടാ​മ്പി​യി​ലെ പു​തി​യ പാ​ല​ത്തിെൻറ രൂ​പ​രേ​ഖ പൂ​ർ​ത്തി​യാ​യ​താ​യും സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ആ​ദ്യ ഘ​ട്ട​മാ​യി മൂ​ന്ന് കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​കി​ട്ടി​യ​താ​യും മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന കി​ഫ്ബി ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡ്, പാ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു എം.​എ​ൽ.​എ.

പാ​ല​ത്തിെൻറ നി​ർ​മാ​ണ​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. നി​ള ആ​ശു​പ​ത്രി മു​ത​ൽ കു​ള​പ്പു​ള്ളി വ​രെ​യു​ള്ള കി​ഫ്ബി റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. പ​ട്ടാ​മ്പി മു​ത​ൽ തൃ​ത്താ​ല കൊ​പ്പം വ​രെ​യു​ള്ള റോ​ഡ് ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ 35 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ കെ.​ആ​ർ.​എ​ഫ്.​ബി കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ച്ചു. നേ​ര​േ​ത്ത ഉ​ണ്ടാ​യി​രു​ന്ന രൂ​പ​രേ​ഖ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ണ് പു​തി​യ ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ച്ച​തെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ജ​ൽ​ജീ​വ​ൻ മി​ഷ‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​സ്തു​ത പ്ര​ദേ​ശ​ത്ത് കൂ​ടി ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും എം.​എ​ൽ.​എ അ​റി​യി​ച്ചു.

പു​തി​യ ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തിെൻറ ഡി.​പി.​ആ​ർ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടാ​മ്പി ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് നി​ർ​മി​ക്കു​ന്ന ടൗ​ൺ പാ​ർ​ക്കി​ന് എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൗ​ൺ പാ​ർ​ക്കിെൻറ നി​ർ​മാ​ണം. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഒ. ​ല​ക്ഷ്മി​ക്കു​ട്ടി, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​പി. ഷാ​ജി, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ. രാ​ജ​ൻ, പി.​കെ. ക​വി​ത, കെ.​ആ​ർ.​എ​ഫ്ബി-​പി.​ഡ​ബ്ല്യു.​ഡി വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഇ. ​നാ​സിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Pattambi New Bridge: Rs 3 crore for land acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.