പട്ടാമ്പി: ഓങ്ങല്ലൂരിെൻറ കണ്ണീരുണങ്ങുന്നില്ല. ഒരുവീട്ടിലെ മൂന്നുസഹോദരങ്ങൾ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച് പത്തുദിവസം പോലുമായില്ല, രണ്ടാമത്തെ ദുരന്തവും പഞ്ചായത്തിനെ പിടികൂടി. ഇത്തവണ കാലാവർഷക്കെടുതിയായാണ് മരണം കടന്നുവന്നത്. വെള്ളിയാഴ്ച കനത്തമഴയിൽ പോക്കുപ്പടിയിൽ വീട് തകർന്ന് കൂടമംഗലത്ത് മച്ചിങ്ങത്തൊടി മൊയ്തീനാണ് (മാനു -70) മരിച്ചത്. പുലർച്ച മൂന്നിന് നടന്ന അപകടത്തിൽ ഇയാളുടെ മകൻ ഉമ്മറിനും ഭാര്യക്കും മൂന്നു മക്കൾക്കും നിസ്സാര പരിക്കേൽക്കുകയും ചെയ്തു.
ഇവർക്ക് പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തി. കൊടുമുണ്ട സ്വദേശിയായ മൊയ്തീൻ കഴിഞ്ഞ 40 വർഷമായി പോക്കുപ്പടിയിലാണ് താമസം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. കോവിഡ് ടെസ്റ്റ് നടത്തിയതിൽ ഫലം നെഗറ്റിവാണ്. ശനിയാഴ്ച പോസ്റ്റുമോർട്ടം നടത്തി ഉച്ചക്ക് പോക്കുപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മുഹമ്മദ് മുഹ്സിൻ എം.എൽ.എയും റവന്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.