പട്ടാമ്പി: വൃക്കരോഗ ബാധിതനായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മുതുതല കണിയംകുഴി വേലായുധന്റെ മകൻ പ്രജീഷ് (മണി - 31) ആണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. ജ്വല്ലറി സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് നിതൃവൃത്തി കണ്ടെത്തുന്നതിനിടെയാണ് പ്രജീഷ് രോഗബാധിതനാവുന്നത്.
ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞും മാതാപിതാക്കളും സഹോദരനുമടങ്ങുന്ന സാധാരണ കുടുംബമാണ് പ്രജീഷിന്റേത്. വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റു ചികിത്സ മാർഗങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.
15 ലക്ഷത്തോളം രൂപ പ്രജീഷിന്റെ ചികിത്സക്ക് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വി.കെ. ശ്രീകണ്ഠൻ എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി (രക്ഷാധികാരികൾ), സൈനുൽ ആബിദ് (ചെയർ - ഫോൺ: 9447835845), എം. പരമേശ്വരൻ (കൺ - ഫോൺ: 9745612966), റിയാസ് പി. മമ്മു (ട്രഷ) എന്നിവർ ഭാരവാഹികളായി പ്രജീഷ് (മണി) ചികിത്സ ധനസമാഹരണ സമിതി രൂപവത്കരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതുതല ബ്രാഞ്ചിൽ ഭാര്യയുടെയും സഹോദരന്റെയും പേരിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ടിലാണ് നിർധന കുടുംബത്തിന്റെ പ്രതീക്ഷ. അക്കൗണ്ട് നമ്പർ: 41803945004. ഐ.എഫ്.എസ്.സി: SBIN0008788.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.