പട്ടാമ്പി: കാർത്തികിനും കാർത്തികക്കും ഇനി നല്ല വെളിച്ചത്തിൽ പഠിക്കാം. വൈദ്യുതിയില്ലാത്തതിനാൽ പ്രയാസം നേരിടുകയായിരുന്ന ഇവർക്ക് കെ.എസ്.ഇ.ബിയുടെ അതിവേഗം കെ.എസ്.ഇ.ബി പരിപാടിയാണ് തുണയായത്. പട്ടാമ്പി ബി.ആർ.സി പരിധിയിലെ എടപ്പലം എച്ച്.എ.എൽ.പി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിയാണ് കാർത്തിക്.
കാർത്തിക രായിരനെല്ലൂർ എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയും. കോഴിത്തൊടി കിഷോർ കുമാർ, അനിത ദമ്പതികളുടെ മക്കളാണിവർ.
ബുധനാഴ്ചയാണ് വൈദ്യുതിക്കായി അപേക്ഷ നൽകിയത്. പദ്ധതി പ്രകാരം രണ്ട് പോസ്റ്റ് സ്ഥാപിച്ചാണ് വീട്ടിൽ വൈദ്യുതി എത്തിച്ചത്. വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഗിരിജ, വാർഡ് അംഗം എ.കെ. ഉണ്ണികൃഷ്ണൻ, പട്ടാമ്പി ബി.പി.സി വി.പി. മനോജ്, കെ.എസ്.ഇ.ബി അസി. എൻജിനീയർ വേലായുധൻ, എച്ച്.എ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ വി. പ്രസന്നകുമാർ എന്നിവർ വൈദ്യുതി ലഭ്യമാക്കുന്നതിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.