പട്ടാമ്പി: ദേശീയ റഗ്ബി സെവൻസ് ചാമ്പ്യൻഷിപ് സംസ്ഥാന ടീമിൽ ഇടംനേടി പട്ടാമ്പിയിലെ പ്ലസ് ടു വിദ്യാർഥി. പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും ജില്ല റഗ്ബി ടീം അംഗവുമായ പി.വി. ഷഹനാദാണ് ഒഡിഷയിലെ ഭുവനേശ്വറിൽ 12 - 14 തീയതികളിൽ നടക്കുന്ന 18 വയസ്സിനു താഴെയുള്ളവരുടെ ആറാമത് ദേശീയ മത്സരത്തിൽ സംസ്ഥാനത്തിനായി കളത്തിലിറങ്ങുന്നത്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഫുട്ബാളിൽ ഉപജില്ലക്ക് വേണ്ടിയും സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ റവന്യൂ ജില്ലക്ക് വേണ്ടിയും മത്സരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസിന് പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം നേടിയ ഷഹനാദിനെ കായികാധ്യാപകനായ ശ്രീകുമാറാണ് റഗ്ബി ഗെയിമിലേക്ക് മാറ്റിയത്.
പട്ടാമ്പി കൽപക സ്ട്രീറ്റിൽ അൻവർ ജലീൽ - ഐഷ ദമ്പതികളുടെ മകനാണ്. മൂത്ത സഹോദരനും ഫുട്ബാൾ താരവുമായ സഈദ് സജാദ് എറണാകുളത്ത് പഠിക്കുകയാണ്. ഇളയ സഹോദരി ഷഹാന പ്ലസ് വണിലും സേഹാദരൻ ഷിഫിൻ അഞ്ചാം ക്ലാസിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.