വ​ല്ല​പ്പു​ഴ കു​റു​വ​ട്ടൂ​രി​ൽ കാ​ർ വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം 

കാറിടിച്ച് വൈദ്യുതിത്തൂൺ തകർന്നു

പട്ടാമ്പി: വാണിയംകുളം-വല്ലപ്പുഴ റോഡിൽ കുറുവട്ടൂർ മദ്റസക്ക് സമീപം കാറിടിച്ച് വൈദ്യുതിത്തൂൺ മുറിഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ചത്.

തൂൺ റോഡിൽ വീണ് ഗതാഗത തടസ്സമുണ്ടായി. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കെ.എസ്.ഇ.ബി ജീവനക്കാരെത്തി മുറിഞ്ഞ തൂണും ലൈനുകളും വഴിയിൽനിന്ന് മാറ്റാൻ നടപടി സ്വീകരിച്ചു. 

Tags:    
News Summary - The car hit the power pole and broke it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.