മുതുതല-പരുതൂർ-തിരുവേഗപ്പുറ സമഗ്ര കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാവും

പ​ട്ടാ​മ്പി: മു​തു​ത​ല-​പ​രു​തൂ​ർ-​തി​രു​വേ​ഗ​പ്പു​റ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​വും. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ളോ​ഹ​രി 100 ലി​റ്റ​ർ നി​ര​ക്കി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

തി​രു​വേ​ഗ​പ്പു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ഞ്ഞാ​മ്പ്ര​യി​ൽ 16 എം.​എ​ൽ.​ഡി ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല​യും അ​നു​ബ​ന്ധ ഘ​ട​ക​ങ്ങ​ളും 47 ല​ക്ഷം ലി​റ്റ​ർ ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി​യും പ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മ്പ​ത്തൂ​ർ പ്ര​ദേ​ശ​ത്ത് പ​മ്പ്ഹൗ​സും പ​മ്പി​ങ് മെ​യി​ൻ, ക്ലി​യ​ർ വാ​ട്ട​ർ മെ​യി​ൻ, പ​മ്പ് സെ​റ്റു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​ർ എ​ന്നി​വ​യും മു​തു​ത​ല പ​ഞ്ചാ​യ​ത്തി​ൽ 118 കി​ലോ​മീ​റ്റ​ർ വി​ത​ര​ണ ശൃം​ഖ​ല​യും പ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 115 കി​ലോ മീ​റ്റ​ർ വി​ത​ര​ണ​ശൃം​ഖ​ല​യും തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ൽ 123 കി​ലോ മീ​റ്റ​ർ വി​ത​ര​ണ ശൃം​ഖ​ല​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി. മൂ​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും എ​ല്ലാ വീ​ടു​ക​ളി​ലു​മാ​യി 13,592 കു​ടി​വെ​ള്ള ക​ണ​ക്​​ഷ​നു​ക​ൾ ഉ​ണ്ടാ​കും. 

115.19 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തി​െൻറ ഭാ​ഗ​മാ​യി തൃ​ത്താ​ല എം.​എ​ൽ.​എ​യും സ്പീ​ക്ക​റു​മാ​യ എം ​ബി രാ​ജേ​ഷ്, മു​ഹ​മ്മ​ദ് മു​ഹ്​​സി​ൻ എം.​എ​ൽ.​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.

ജ​ല​ജീ​വ​ൻ മി​ഷ​ൻ 2020-21 ൽ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സു​നി​ൽ കു​മാ​ർ, ജ​ല​അ​തോ​റി​റ്റി സൂ​പ്ര​ണ്ടി​ങ്​ എ​ഞ്ചി​നീ​യ​ർ ജ​യ​ച​ന്ദ്ര​ൻ, അ​സി​സ്​​റ്റ​ൻ​റ്​ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മ​നോ​ജ് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ്​ എ​ൻ​ജി​നി​യ​ർ വി.​ആ​ർ വി​ധു​ൻ, ഓ​വ​ർ​സി​യ​ർ അ​നി​ൽ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ എ.​പി.​എം സ​ക്ക​രി​യ, എ. ​ആ​ന​ന്ദ​വ​ല്ലി, സി.​പി.​എം പ​ട്ടാ​മ്പി ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​പി വി​ന​യ​കു​മാ​ർ, സി.​പി.​എം തൃ​ത്താ​ല ഏ​രി​യ​സെ​ക്ര​ട്ട​റി പി.​എ​ൻ മോ​ഹ​ന​ൻ, സി.​എം നി​ല​ക​ണ്ഠ​ൻ, ടി. ​സു​ധാ​ക​ര​ൻ, പി.​എം ഉ​ഷ, പി.​ടി അ​ബൂ​ബ​ക്ക​ർ, കെ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, പി​കെ സ​തീ​ശ​ൻ, കെ. ​പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ഞ്ഞാ​മ്പ്ര​യി​ലെ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - The Muthala-Paruthur-Thiruvegappura Comprehensive Drinking Water Project will be completed soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.