മുതുതല-പരുതൂർ-തിരുവേഗപ്പുറ സമഗ്ര കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാവും
text_fieldsപട്ടാമ്പി: മുതുതല-പരുതൂർ-തിരുവേഗപ്പുറ സമഗ്ര കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാവും. മൂന്ന് പഞ്ചായത്തുകളിലും ആളോഹരി 100 ലിറ്റർ നിരക്കിൽ കുടിവെള്ളം ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ മാഞ്ഞാമ്പ്രയിൽ 16 എം.എൽ.ഡി ജല ശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും 47 ലക്ഷം ലിറ്റർ ഉന്നതതല ജലസംഭരണിയും പരുതൂർ പഞ്ചായത്തിലെ കാരമ്പത്തൂർ പ്രദേശത്ത് പമ്പ്ഹൗസും പമ്പിങ് മെയിൻ, ക്ലിയർ വാട്ടർ മെയിൻ, പമ്പ് സെറ്റുകൾ, ട്രാൻസ്ഫോർമർ എന്നിവയും മുതുതല പഞ്ചായത്തിൽ 118 കിലോമീറ്റർ വിതരണ ശൃംഖലയും പരുതൂർ പഞ്ചായത്തിൽ 115 കിലോ മീറ്റർ വിതരണശൃംഖലയും തിരുവേഗപ്പുറ പഞ്ചായത്തിൽ 123 കിലോ മീറ്റർ വിതരണ ശൃംഖലയും ഉൾപ്പെടുത്തിയാണ് പദ്ധതി. മൂന്ന് പഞ്ചായത്തുകളിലെയും എല്ലാ വീടുകളിലുമായി 13,592 കുടിവെള്ള കണക്ഷനുകൾ ഉണ്ടാകും.
115.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിെൻറ ഭാഗമായി തൃത്താല എം.എൽ.എയും സ്പീക്കറുമായ എം ബി രാജേഷ്, മുഹമ്മദ് മുഹ്സിൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
ജലജീവൻ മിഷൻ 2020-21 ൽ ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. യോഗത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കുമാർ, ജലഅതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയർ ജയചന്ദ്രൻ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് കുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ വി.ആർ വിധുൻ, ഓവർസിയർ അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ എ.പി.എം സക്കരിയ, എ. ആനന്ദവല്ലി, സി.പി.എം പട്ടാമ്പി ഏരിയ സെക്രട്ടറി എൻ.പി വിനയകുമാർ, സി.പി.എം തൃത്താല ഏരിയസെക്രട്ടറി പി.എൻ മോഹനൻ, സി.എം നിലകണ്ഠൻ, ടി. സുധാകരൻ, പി.എം ഉഷ, പി.ടി അബൂബക്കർ, കെ.പി. അബ്ദുറഹ്മാൻ, പികെ സതീശൻ, കെ. പരമേശ്വരൻ എന്നിവർ പങ്കെടുത്തു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാഞ്ഞാമ്പ്രയിലെ പദ്ധതി പ്രദേശം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.