പട്ടാമ്പി: സ്വകാര്യ ധനകാര്യ സ്ഥാപനമുടമ കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതായി പരാതി. പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിനെതിരെയാണ് പരാതി. വീട്ടമ്മമാരെയും യുവാക്കളെയും കലക്ഷൻ ഏജൻറുമാരാക്കി ശേഖരിച്ച കോടികളുടെ നിക്ഷേപവുമായി രണ്ടാഴ്ച മുമ്പ് സ്ഥാപനത്തിെൻറ ഉടമ മുങ്ങിയെന്ന് നിക്ഷേപകരും ജീവനക്കാരും പരാതിപ്പെട്ടു. പട്ടാമ്പിയിൽ 100ലധികം ആളുകളാണ് തട്ടിപ്പിനിരയായത്. ജനം നിധി ലിമിറ്റഡിെൻറ പാലക്കാട്, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലുള്ള ശാഖകളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് വിവരം.
നിക്ഷേപത്തിനൊപ്പം ചിട്ടി നടത്തിപ്പിലും നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു. നാലു വർഷം മുമ്പാണ് പട്ടാമ്പിയിൽ സ്ഥാപനം തുറന്നത്.
ബിസിനസ്-വ്യക്തിഗത വായ്പകൾ, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളാണ് നൽകി വന്നത്. നിക്ഷേപകർ പട്ടാമ്പി പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസ് സ്ഥാപനത്തിൽ റെയ്ഡ് നടത്തി ഫയലുകളും രേഖകളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.