മ​രു​തൂ​രി​ൽ മോഷണം; 38 പ​വ​നും 16000 രൂ​പ​യും ക​വ​ർ​ന്നു

പ​ട്ടാ​മ്പി: മ​രു​തൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 38 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും 16000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. അ​യ​ൽ​വാ​സി സൂ​ക്ഷി​ക്കാ​ൻ ന​ൽ​കി​യ​താ​ണ് 30 പ​വ​ൻ. മ​രു​തൂ​ർ പു​ലാ​ശ്ശേ​രി​ക്ക​ര റോ​ഡി​ൽ തൂ​മ്പി​ൽ അ​ബൂ​ബ​ക്ക​റി​ന്റെ വീ​ട്ടി​ലാ​ണ് സംഭവം.

ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​നാ​യി അ​ബൂ​ബ​ക്ക​റും കു​ടും​ബ​വും തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്നു. തി​രി​ച്ചു​വ​രാ​ൻ വൈ​കി​യ​പ്പോ​ൾ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യെ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

മു​ൻ വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. അ​ബൂ​ബ​ക്ക​റി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ട്ടാ​മ്പി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഷൊ​ർ​ണൂ​ർ ഡി.​വൈ.​എ​സ്.​പി ഹ​രി​ദാ​സ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും സ്ഥ​ല​തെ​ത്തി. ഡോ​ഗ് സ്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണ​ത്തി​ന് സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. 

Tags:    
News Summary - Theft in Maruthur-gold and money lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.