പട്ടാമ്പി: കുലുക്കല്ലൂർ നാട്യമംഗലത്ത് 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്യമംഗലം പറമ്മൽപടി പാടുവംപാടതൊടിയിൽ പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീറിെനയാണ് (50) കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്യമംഗലത്ത് ബാർബർഷോപ് നടത്തുന്ന മുഹമ്മദ് ബഷീർ, മുടി വെട്ടിതരാമെന്നുപറഞ്ഞ് ശനിയാഴ്ച രാവിലെ 11ഓടെ കുട്ടിയെ ബാർബർ ഷോപ്പിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുടെ മൊഴിയെടുത്ത ശേഷം ശനിയാഴ്ച വൈകീട്ടായിരുന്നു അറസ്റ്റ്. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.