പട്ടാമ്പി: കൈപ്പുറം ഗാന്ധി നഗറിൽ നാലു മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തി. കൊപ്പം-വളാഞ്ചേരി റോഡരികിലെ തണൽമരങ്ങളാണ് വെട്ടിമാറ്റിയിരിക്കുന്നത്.
അഴുക്കുചാൽ നിർമാണം നടക്കുന്നതിെൻറ മറവിലാണ് സാമൂഹിക ദ്രോഹികൾ മരങ്ങൾക്ക് മഴു വെച്ചത്. മുറിച്ച മരങ്ങൾ പെട്ടെന്ന് കടത്തിയപ്പോൾ തന്നെ നാട്ടുകാരിൽ സംശയമുണർന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ കനത്ത പ്രതിഷേധമാണുയരുന്നത്.
തൊട്ടു പിറകിൽ നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിനു വേണ്ടിയാണോ മരങ്ങൾ മുറിച്ചതെന്ന് നാട്ടുകാർ ആരോപണമുന്നയിച്ചെങ്കിലും ബന്ധപ്പെട്ടവർ ഇക്കാര്യം നിഷേധിച്ചു. നിയമാനുസരണം അനുമതി നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പും വ്യക്തമാക്കി.
കെ.എസ്.ഇ.ബി. ജീവനക്കാർ മരം മുറിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരറിവുമില്ലെന്ന് കെ.എസ്.ഇ.ബി. തിരുവേഗപ്പുറ സെക്ഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.