പട്ടാമ്പി: സ്ഥിരം അപകടമേഖലയായ കൊപ്പം-പുലാമന്തോൾ പാതയിലെ കരിങ്ങനാട്കുണ്ട് വളവിൽ സുരക്ഷ സിഗ്നലൊരുക്കി ഒരു സംഘം യുവാക്കൾ.
ടാർവീപ്പകളിൽ മണ്ണ് നിറച്ച് അതിനുമുകളിൽ രാത്രികാലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലുള്ള റിഫ്ലക്ടീവ് പെയിൻറുകളും ടാപ്പുകളും സ്ഥാപിച്ചാണ് സുരക്ഷ ഒരുക്കിയത്. പ്രദേശവാസികളായ വാപ്പുട്ടി, സുരേന്ദ്രൻ, വാപ്പു, നിധിൻ, സുമേഷ്, കെ.പി. വിഷ്ണു, മുത്തുട്ടി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. ഒരുമാസത്തിനിടെ നിരവധി വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായത്.
കഴിഞ്ഞ ആഴ്ചയിൽ അപകടത്തിൽ പെട്ട പെരിന്തൽമണ്ണ സ്വദേശിയുടെ ഇന്നോവ കാർ ഇനിയും നീക്കം ചെയ്തിട്ടില്ല. രണ്ട് ദിവസം മുമ്പും ഒരു വാഹനം നിയന്ത്രണംവിട്ട് തൊട്ടടുത്ത സർവിസ് സ്റ്റേഷനിലേക്ക് ഇറങ്ങിയിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽകൊണ്ട് അപകടം ഒഴിവായി.
നിയന്ത്രണം വിട്ട ബസ് മോട്ടോർ സൈക്കിളിലിടിച്ച് ഒരു രാഷ്ട്രീയ നേതാവിെൻറ മരണത്തിന് സാക്ഷ്യം വഹിച്ച പ്രദേശമാണിത്. എന്നിട്ടും ആവശ്യമായ സുരക്ഷ സജ്ജീകരണങ്ങളൊരുക്കാത്ത അധികൃതർക്കുള്ള മുന്നറിയിപ്പാണ് യുവാക്കളുടെ സന്നദ്ധ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.