ആലത്തൂർ: മേലാർകോട് പഞ്ചായത്തിൽ മരിച്ചവർക്ക് പെൻഷൻ നൽകിയെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഭരണസമിതിക്കെതിരെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ നടത്തുന്ന സമരത്തിനെതിരെ സി.പി.എമ്മും സമരം നടത്തി. അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നാണ് പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം മേലാർകോട് ഗ്രാമപഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ധർണയിൽ ആവശ്യപ്പെട്ടത്. ഏരിയ സെക്രട്ടറി സി. ഭവദാസൻ ധർണ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ഉമ്മർ അക്ബർ അധ്യക്ഷത വഹിച്ചു. എം. മായൻ, സി.ജി. ഉണ്ണികൃഷ്ണൻ, എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. പി. ഹരിദാസ് സ്വാഗതവും ദേവകി നന്ദിയും പറഞ്ഞു. ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചായത്തിലെ സി.പി.എം അംഗങ്ങളും സമരത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് പ്രദേശത്തെ 12 കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടത്തി. ജില്ല കമ്മിറ്റി അംഗം വി. പൊന്നുക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.സി. രാമചന്ദ്രൻ, എം. മായൻ, ആർ. രമേഷ് കുമാർ, സി. സുരേഷ് ബാബു, സി.ജി. ഉണ്ണികൃഷ്ണൻ, എ. പ്രഭാകരൻ, എ. ബാബു എന്നിവർ വിവിധ പ്രദേശങ്ങളിലെ ധർണ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.