മുണ്ടൂർ: അർബുദ ബാധിതനായി ശയ്യാവലംബിയായ യുവാവിന്റെ വിദഗ്ദ ചികിത്സക്ക് പണം സമാഹരിക്കാൻ നാട് കൈകോർക്കുന്നു. നിർമാണ തൊഴിലാളിയായ മുണ്ടൂർ തലപൊറ്റ കീഴ്പാടം പരേതനായ സുന്ദരന്റെയും ബേബിയുടെയും മകൻ സുഭാഷ് (35) ആണ് രോഗകിടക്കയിലായത്.
ഭാര്യ സരിത ദേവിയും ഏകമകൾ അഞ്ചു വയസ്സുകാരിയായ ആവന്തികയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുഭാഷ്. എറണാകുളം അമൃത ആശുപത്രിയിലെ ഡോ. നീരജ് സിദ്ധാർത്ഥൻ യുവാവിന് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
നിലവിൽ തിരുവനന്തപുരം ആർ.സി.സിയിൽ ഡോ. സുഗീതിന്റെ കീഴിലാണ് ചികിത്സ. സുഭാഷിന്റെ വിദഗ്ദ ചികിത്സക്കായി 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പണം കണ്ടെത്താനായി മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത (ചെയർപഴ്സൻ), രാജേഷ്, ജയദാസ് (വൈസ് ചെയർമാൻ), പി.വി. രാമൻകുട്ടി (കൺവീനർ), രമേശ് ബാബു, ഋതു (ജോ. കൺവീനർ), പ്രശോഭ് (ട്രഷറർ) എന്നിവരടങ്ങിയ 51 അംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുണ്ടൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 43177303935. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0071028. ഫോൺ: 9745573891.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.