പെരിങ്ങോട്ടുകുറുശ്ശി: 20 മുമ്പ് നിർമിച്ച് ഒരു ദിവസം പോലും തുറന്നു പ്രവൃത്തിക്കാത്ത വില്ലേജ് ഓഫിസ് കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. പെരിങ്ങോട്ടുകുറുശ്ശി നമ്പർ 2 വില്ലേജ് ഓഫിസിന് 20 വർഷം മുമ്പ് നടുവത്തപ്പാറയിൽ നിർമിച്ച കെട്ടിടമാണ് കാടുമൂടി ശോച്യാവസ്ഥയിലായത്. നിർമാണത്തിലെ തകരാർ മൂലം ഉദ്ഘാടനത്തിനു മുമ്പേ ചോർന്നൊലിച്ചത് കാരണം ഉദ്ഘാടനം ചെയ്യാനായില്ല. നിർമിച്ച കെട്ടിടം ഉപേക്ഷിച്ച് നമ്പർ 2 വില്ലേജ് ഓഫിസിന് തുവക്കാട് അംഗൻവാടിക്കു സമീപം പുതിയ കെട്ടിടം നിർമിച്ച് അതിലാണ് പ്രവർത്തിക്കുന്നത്. നടുവത്തപ്പാറയിലെ കെട്ടിടം അഴിമതിയുടെ അടയാളക്കുറിയായി ഇന്നും നിലനിൽക്കുന്നു. കെട്ടിടം ഇപ്പോൾ സാമൂഹികവിരുദ്ധർക്കും വിഷപ്പാമ്പുകൾക്കും സഹായകമായി നിൽക്കുകയാണ്.
കെട്ടിടം പൊളിച്ചുകളയണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊളിച്ചുമാറ്റണമെങ്കിൽ റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.