പാലക്കാട്: ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷെൻറ പ്രീമിയം പെട്രോളിനാണ് ജില്ലയിൽ ഒരു ലിറ്ററിന് 100.16 രൂപ എത്തിയത്. മറ്റ് പല സംസ്ഥാനങ്ങളിലും നേരത്തേ തന്നെ ഇത് സംഭവിച്ചിരുന്നു. ഇപ്പോഴത് കേരളത്തിലേക്കും എത്തിയിരിക്കുകയാണ്.
പ്രീമിയം പെട്രോളിനാണ് ഇപ്പോള്‍ പലയിടത്തും നൂറ് രൂപ കടന്നിരിക്കുന്നത്. വിലവർധന ഈ രീതിയില്‍ തുടരുകയാണെങ്കില്‍, സാധാരണ പെട്രോളിനും ലിറ്ററിന് 100 രൂപ കടക്കുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന് ഉറപ്പാണ്. ഏറ്റവും ഒടുവില്‍ പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത് ഒരു ലിറ്ററിന് 28 പൈസ വീതം ആണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കാലയളവിലായിരുന്നു പെട്രോള്‍, ഡീസല്‍ വില മാറാതെ നിന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ വില വർധനയും തുടങ്ങി. കഴിഞ്ഞ 37 ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ 21 തവണയാണ് വർധനവുണ്ടായത്. ജൂണില്‍ ഇത് മൂന്നാം തവണയാണ് പെട്രോളിെൻറയും ഡീസലിെൻറയും വില വർധിപ്പിച്ചത്. തിങ്കളാഴ്ചത്തേത് തുടര്‍ച്ചയായ രണ്ടാം ദിവസത്തെ വർധനയാണ്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ധന ഉപഭോഗത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് ജനജീവിതം മുന്നോട്ട് പോകുന്നത്. അതിനൊപ്പം ഇന്ധന വിലവർധന കൂടി ആകുമ്പോള്‍ ഇരട്ട പ്രഹരമാണ് ഏല്‍ക്കേണ്ടി വരുന്നത്. ഇന്ധനവില കൂടുന്നത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.