1. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം റോ​ഡി​ലെ കു​മ്പ​ള​ക്കോ​ട് ചു​ങ്ക​ത്തി​ന​ടു​ത്തു​ണ്ടാ​യ ഗ​ർ​ത്തം 2. ഗ​ർ​ത്ത​ത്തി​ൽ കു​ടു​ങ്ങി ട​യ​റു​ക​ൾ പൊ​ട്ടി​യ സ്കൂ​ട്ട​റു​ക​ൾ

അന്തർ സംസ്ഥാനപാതയിൽ ഗർത്തം; അപകട പരമ്പര

എലവഞ്ചേരി: അന്തർ സംസ്ഥാനപാതയിൽ ഗർത്തം. ഒരുദിവസം ആറ് അപകടം. കരിങ്കുളം കുമ്പളക്കോട് ചുങ്കത്തിനടുത്ത് മംഗലം-ഗോവിന്ദാപുരം റോഡിലാണ് ഗർത്തം ഉണ്ടായത്. ഞായറാഴ്ച മാത്രം ആറ് വാഹനാപകടങ്ങളാണ് ഉണ്ടായത്. ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ റോഡിനു കുറുകെ സ്ഥാപിച്ച കുഴി നികത്താത്തതാണ് പ്രതിസന്ധിയായത്.

പൈപ്പിൽ പൊട്ടലുണ്ടായത് പരിഹരിക്കാത്തതും ഗർത്തം വലുതാകാൻ ഇടയാക്കി. ഞായറാഴ്ച രാവിലെ സ്കൂട്ടർ കുഴിയിലകപ്പെട്ട് ടയർ പൊട്ടി നിയന്ത്രണംവിട്ട് നാല് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.അപകടങ്ങൾ വർധിച്ചപ്പേൾ പ്രദേശവാസിയായ നാസർ കരിങ്കുളം കുഴിയിൽ മണ്ണിട്ടുനികത്തി തിരിച്ചറിയാൻ വടി കുത്തിവെച്ചിട്ടുണ്ട്. എന്നാൽ, രാത്രി അപകട സാധ്യതയുള്ളതിനാൽ റീ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Pothole on interstate highway; A series of accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.