പാലക്കാട്: വീട്ടമ്മെയ കൊലപ്പെടുത്തിയ കേസിൽ അയൽവാസിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. വടക്കഞ്ചേരി വണ്ടാഴി പന്തപ്പറമ്പ് മോഹനൻ എന്ന മയിൽസ്വാമിയുടെ ഭാര്യ പുഷ്പലതയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുടപ്പല്ലൂർ പടിഞ്ഞാറെത്തറ പുത്തൻവീട്ടിൽ പ്രസാദിനാണ് (32) പാലക്കാട് രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 14 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ നാലു വർഷംകൂടി അധികം തടവ് അനുഭവിക്കണം. 2012ലാണ് കേസിനാസ്പദമായ സംഭവം.
മയിൽ സ്വാമിയുടെ പന്തപറമ്പിലെ വീട്ടിൽ കയറി ഒളിച്ചിരുന്ന പ്രതി അടുക്കളയിലെ കത്തി എടുത്ത് ഭാര്യ പുഷ്പലതയെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മയിൽസ്വാമിെയ തലക്കും പുറത്തും കത്തികൊണ്ടു കുത്തി. മകളെയും വെട്ടിപരിക്കേൽപ്പിച്ചു. പുഷ്പലത ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
മകളെ തനിക്ക് വിവാഹം കഴിച്ച് നൽകാത്തതിലുള്ള വിരോധത്തിലാണ് പ്രതി പ്രസാദ് കൊല നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അരവിന്ദാക്ഷൻ ഹാജരായി. വടക്കഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.െഎ സി.ആർ. രാജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.