കൊല്ലങ്കോട്: പുതുനഗരം റെയിൽവേ സ്റ്റേഷനിൽ അമൃത എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ് അനുവദിക്കണമെന്ന് നാട്ടുകാർ. ലോക്ഡൗണിനുശേഷം 23 മുതൽ അമൃത സർവിസ് പുനരാരംഭിച്ചെങ്കിലും പുതുനഗരത്ത് സ്റ്റോപ് ഇല്ലാത്തത് തീർഥാടകർക്കും രോഗികൾക്കും ദുരിതമായി.
തിരുവനന്തപുരം ആർ.സി.സിയിലേക്ക് പോകുന്ന രോഗികൾക്കും നഗൂർ, ഏർവാടി, വേളാങ്കണ്ണി, പഴനി എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കും ഗുണകരമാകുന്ന ട്രെയിൻ പുതുനഗരത്ത് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ സ്പെഷൽ ട്രെയിനായി സർവിസ് നടത്തുന്ന അമൃതക്ക് കൊല്ലങ്കോട്ട് സ്റ്റോപ് അനുവദിച്ചെങ്കിലും പുതുനഗരത്തെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പുതുനഗരം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എ.വി. ജലീൽ പറഞ്ഞു.
പാലക്കാട്-പൊള്ളാച്ചി പാസഞ്ചർ രാവിലെയും വൈകുന്നേരങ്ങളിലുമായി നാലുതവണ സർവിസ് നടത്താൻ നടപടി വേണമെന്ന ആവശ്യം നടപ്പായില്ലെന്ന് റെയിൽ-ബസ് പാസഞ്ചർ അസോസിയേഷൻ പ്രസിഡൻറ് ഏറാട്ടിൽ മുരുകൻ പറഞ്ഞു. റെയിൽവേ അധികൃതർ ജനകീയ സമരങ്ങളെ അവഗണിച്ചതിനാൽ വീണ്ടും സമരത്തിലിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.