കുഴൽമന്ദം: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭേദപ്പെട്ട മഴ ലഭിച്ചത് പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞത് കെട്ടി നിർത്തിയാൽ ഏകദേശം പത്ത് ദിവസത്തിൽ കുടുതൽ ഈർപ്പം നിലനിർത്താൻ കഴിയുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നു വിടാൻ തീരുമാനിച്ച തീയതി വീണ്ടും നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് കുഴൽമന്ദം കൃഷി ഭവൻ എ.ഡി.സി മെംബർ ഐ.സി.ബോസ് ആവശ്യ
പ്പെട്ടു. ഇതുസംബന്ധിച്ച് കലക്ടർക്കും മലമ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കും നിവേദനം നൽകി.
ആലത്തൂർ: കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതിനാൽ മലമ്പുഴ കനാൽ വെള്ളം 10 ദിവസം കഴിഞ്ഞ് തുറന്നാൽ മതിയാകുമെന്ന് തോണിപ്പാടം അമ്പലക്കാട് പാടശേഖര സമിതി യോഗം. തിങ്കളാഴ്ചയാണ് കനാലിലൂടെ വെള്ളം തുറന്ന് വിടാൻ നിശ്ചയിച്ചിരിക്കുന്നത്. പ്രസിഡന്റ് ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി കെ. ശിവദാസൻ, യു. ഷാജഹാൻ, പി.ആർ. രാജൻ, കെ. ഷെഫീഖ്, ആർ.കെ. പ്രസാദ്, എം. ഇസ്മയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.