കൊല്ലങ്കോട്: വിഷുവും റമദാനും ഒരുമിച്ച് എത്തിയതോടെ പഴ വിപണിയിൽ തീവില. ആപ്പിൾ ഒരു കിലോ 180 -280, ഓറഞ്ച് 140 -200, പപ്പായ 30 -45, സപ്പോട്ട 60 -75, സാത്തുക്കുടി 80 -95, മുന്തിരി കുരു ഇല്ലാത്തത് 100 -180, കുരു ഉള്ളത് 100 -120, മാങ്ങ സിന്ദൂരം 50 -100, മാതളം 180 -210, ഡ്രാഗൻ ഫ്രൂട്ട് 240 -260, കദളി 55 -60, പൂവൻ 50, ഷമാം 40 -55, തണ്ണിമത്തൻ 20 -30, പൈനാപ്പിൾ 50 -60 എന്നിങ്ങനെയാണ് വിലനിലവാരം.
കഴിഞ്ഞ ദിവസം വരെ 30 -35 രൂപയായിരുന്ന നേന്ത്രപ്പഴത്തിന് ഇപ്പോൾ 50 -52 രൂപയാണ് വില. കോവിഡ് കാലമായതിനാൽ കഴിഞ്ഞ റമദാനിൽ പഴങ്ങൾക്ക് വില കുറവായിരുന്നതായും ഇത്തവണ മിക്ക പഴങ്ങളുടെയും വില 20 -32 ശതമാനം വർധിച്ചതായും പുതുനഗരത്ത് പഴവ്യാപാരം നടത്തുന്ന റാഹത്ത് ഫ്രൂട്ട്സ് ഷോപ്പ് ഉടമ വൈ. ഇബ്രാഹീം ഷാ പറഞ്ഞു.
റമദാൻ പകുതിയാകുമ്പോൾ വീണ്ടും വില വർധിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരേന്ത്യയിൽ പഴങ്ങളുടെ വിളവ് വർധിച്ചാൽ വില കുറഞ്ഞേക്കുമെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.