പാലക്കാട്: ദേശീയ ഭക്ഷ്യഭദ്രത നിയമം നിലവിൽ വന്നശേഷം പൊതുവിതരണ സമ്പ്രദായം ആധുനികവത്കരിച്ചിട്ടും ക്രമക്കേടുകൾ കുറയാതെ റേഷൻ കടകൾ. സ്റ്റോക്ക് കൃത്യമല്ലാത്ത റേഷൻ കടകളുടെ എണ്ണം കൂടുേമ്പാഴും റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധനക്ക് മടിക്കുകയാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിശ്ചയിക്കുന്ന പ്രകാരമല്ല മിക്കയിടത്തും അരി വിതരണം. ചട്ടം മറികടന്ന് സാമ്പത്തിക ലാഭം എങ്ങനെ ഉണ്ടാക്കാമെന്നാണ് ലൈസൻസികൾ നോക്കുന്നത്.
കടകളിൽ കൃത്യമായ പരിശോധന നടത്തേണ്ട റേഷനിങ് ഇൻസ്പെക്ടർമാരുടെ അഴിമതിയും ഉദാസീനതയുമാണ് ക്രമക്കേട് വ്യാപകമാകാൻ കാരണം. ഇൻസ്പെക്ടർമാർക്ക് ഒരു വില്ലേജിന് 270 രൂപ പ്രകാരം പരിശോധനക്ക് അലവൻസ് നൽകുന്നുണ്ട്. രണ്ടുമാസം കൂടുമ്പോൾ റേഷനിങ് ഇൻസ്പെക്ടർമാർ തങ്ങളുടെ അധികാര പരിധിയിലെ എല്ലാ കടകളിലും വിശദമായ പരിശോധന നടത്തണം. എന്നാൽ, ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗം പരിശോധന നടത്താതെ കൃത്യമായി അലവൻസ് വാങ്ങുന്നു. 3500 മുതൽ 5000 രൂപ വരെ ഈ ഇനത്തിൽ ഒേരാരുത്തരും കൈപ്പറ്റുന്നു.
സംസ്ഥാനത്ത് പ്രതിമാസം ശരാശരി 4.5 ലക്ഷം രൂപ ഇൻസ്പെക്ടർമാർക്ക് ഗതാഗത അലവൻസും നൽകുന്നുണ്ട്. റേഷൻ കടകളിൽ വൻ സ്റ്റോക്ക് വ്യത്യാസം കണ്ടാലും സ്വാധീനത്തിന് വഴങ്ങി മിക്ക ഉദ്യോഗസ്ഥരും കണ്ണടക്കുകയാണ്. റേഷനിങ് ഇൻസ്പെക്ടർമാരുടെ പരിശോധന വിലയിരുത്തേണ്ട താലൂക്ക്, ജില്ല സപ്ലൈ ഒാഫിസർമാർ വിഷയത്തിൽ മൗനം പാലിക്കുകയാണ്. വിവിധ ജില്ലകളിലെ 700ൽപരം റേഷൻ വ്യാപാരികൾ അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി ഇൗയിടെ ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടുപിടിച്ചിരുന്നു. ലൈസൻസികൾ കട സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽതന്നെ സ്ഥിരം താമസക്കാരാകണമെന്നാണ് നിയമം. എന്നാൽ, ചിലർ ജില്ലയിലെതന്നെ നിവാസികളല്ലെന്ന് ആധാർ പ്രകാരം പരിശോധന നടത്തുമ്പോൾ വ്യക്തമായിട്ടുണ്ട്. അതേസമയം, കൃത്യമായി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും സമ്മർദം ചെലുത്തി സ്ഥലം മാറ്റുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.