ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ

പുസ്തകശാലയും ജീ​വ​ന​ക്കാ​ര​ൻ

രാ​ധാ​കൃ​ഷ്ണ​നും

ഓർമയായി റെയിൽവേ സ്റ്റേഷനുകളിലെ പുസ്തകശാലകൾ

ഷൊർണൂർ: അടുത്തകാലം വരെ ട്രെയിൻ യാത്രക്കാരുടെ വിരസത ഇല്ലാതാക്കിയിരുന്ന റെയിൽവേ സ്റ്റേഷനുകളിലെ പുസ്തകശാലകൾ ഓർമയാകുന്നു. കേന്ദ്ര സർക്കാറിന്റെ പുതിയ നയത്തിൽ ലൈസൻസ് തുക ഗണ്യമായി വർധിച്ചതാണ് ഇവ പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്. നവമാധ്യമങ്ങളുടെ വെല്ലുവിളിയും പുതുതലമുറയുടെ വായനശീലം കുറഞ്ഞതും പുസ്തക വിൽപനയെ ഏറെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.

ദിനപത്രങ്ങളടക്കമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങൾക്ക് ഇന്നും ആവശ്യക്കാരേറെയാണെങ്കിലും ബുക്ക് സ്റ്റാളുകൾ പൂട്ടിയതോടെ ലഭ്യമാകാത്ത സ്ഥിതിയിലായി. സ്വാതന്ത്ര്യത്തോളം പഴക്കമുള്ള ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പുസ്തകശാലയാണ് കഴിഞ്ഞ പത്തിന് പൂട്ടിയത്. ഇതോടൊപ്പം പാലക്കാട്‌, എറണാകുളം സ്റ്റേഷനുകളിലെ ശാലകളും പൂട്ടി. ഇനി ആലുവ സ്റ്റേഷനിലേത് മാത്രമാണ് അവശേഷിക്കുന്നത്.

ഹിഗ്ഗിൻബോതംസിന്റെ ശാലകൾ നേരത്തേ പൂട്ടിപ്പോയിരുന്നു.

വൈകാതെ രാജ്യത്തെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് പ്രസിദ്ധീകരണങ്ങൾ ലഭിക്കാത്ത അവസ്ഥ വരും. പതിറ്റാണ്ടുകളായി ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. നാലര പതിറ്റാണ്ടായി ഷൊർണൂരിലെ പുസ്തകശാലയിൽ ജോലി ചെയ്തിരുന്ന എ.ടി. രാധാകൃഷ്ണനെപ്പോലെയുള്ളവർക്ക് മറ്റൊരു ജോലിക്ക് പോകാനുള്ള സാഹചര്യം കൂടിയില്ലെന്നത് ദുഃഖസത്യമാണ്.

Tags:    
News Summary - Remember the bookstores in railway stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.